സൗദിയിലേക്കോ MLSലേക്കോ?റൂമറുകളോട് പ്രതികരിച്ച് ലെവന്റോസ്ക്കി!

ഈ സീസണിൽ ബാഴ്സക്ക് വേണ്ടി മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ ലെവന്റോസ്ക്കി ഹാട്രിക്ക് കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മികവിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ് ബാഴ്സലോണ വലൻസിയയെ പരാജയപ്പെടുത്തിയത്.ഈ ലാലിഗയിൽ പതിനാറ് ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ സീസണിലായിരുന്നു ലെവന്റോസ്ക്കി ബാഴ്സലോണയിൽ എത്തിയിരുന്നത്. എന്നാൽ ബാഴ്സ അദ്ദേഹത്തെ കൈവിടുമെന്നും സൗദി അറേബ്യൻ ലീഗിലേക്കോ അമേരിക്കൻ ലീഗിലേക്കോ താരം ചേക്കേറിയേക്കും എന്നുമുള്ള റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. എന്നാൽ ലെവന്റോസ്ക്കി അത് നിഷേധിച്ചിട്ടുണ്ട്.ബാഴ്സലോണയിൽ തന്നെ തുടരും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ലെവയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ സമ്മറിൽ ഞാൻ ബാഴ്സലോണയുടെ വിടപറയുന്ന പ്രശ്നമില്ല. ശാരീരികമായി ഞാൻ മികച്ച നിലയിലാണ് ഇപ്പോൾ ഉള്ളത്.തുടക്കത്തിൽ എനിക്ക് ശാരീരിക പ്രശ്നം ഉണ്ടായിരുന്നു. പക്ഷേ ഞാനിപ്പോൾ ഓക്കെയാണ്.സൗദി അറേബ്യ,USA എന്നിവരുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകളിൽ എനിക്ക് യാതൊരുവിധ ആശങ്കയുമില്ല.കാരണം അതിൽ യാതൊരുവിധ അർത്ഥവുമില്ല. ഭാവിയിൽ ചിലപ്പോൾ അതൊക്കെ ഉണ്ടായേക്കാം. പക്ഷേ എന്റെ ഹൃദയവും തലച്ചോറും ആവശ്യപ്പെടുന്ന സമയത്ത് മാത്രമാണ് അത് സംഭവിക്കുക ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

നിലവിൽ 2026 വരെ അദ്ദേഹത്തിന് ബാഴ്സലോണയുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. 2026 വരെ ഹൈ ലെവലിൽ കളിക്കാൻ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. കോൺട്രാക്ട് പൂർത്തിയാക്കിയതിനുശേഷമായിരിക്കും അദ്ദേഹം ബാഴ്സ വിടുക. അതിനുശേഷം മാത്രമായിരിക്കും സൗദി അറേബ്യ,അമേരിക്ക എന്നിവരെ ഇദ്ദേഹം പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *