സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് റോക്ക്, പ്രശംസകളുമായി പെഡ്രിയും ചാവിയും!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ ഒസാസുനയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ 63ആം മിനിട്ടിൽ വിറ്റോർ റോക്ക് നേടിയ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്.കൻസെലോയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെയാണ് റോക്ക് ഗോൾ കണ്ടെത്തിയത്. ബാഴ്സക്ക് വേണ്ടി താരം നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇത്.

മാത്രമല്ല ലാലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ താരം എന്ന റെക്കോർഡ് റോക്ക് സ്വന്തമാക്കി കഴിഞ്ഞു. മത്സരശേഷം ഗോൾ നേടാനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേയുള്ള തന്റെ ഒരു സ്വപ്നം സാക്ഷാത്കാരമായി എന്നാണ് റോക്ക് പറഞ്ഞിട്ടുള്ളത്. താരത്തെ പ്രശംസിച്ചുകൊണ്ട് ബാഴ്സലോണയുടെ പരിശീലകനായ ചാവിയും സൂപ്പർ താരമായ പെഡ്രിയും രംഗത്ത് വന്നിട്ടുണ്ട്. ചാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“വിറ്റോർ റോക്കിന് ഗോൾ അത്യാവശ്യമായിരുന്നു. കാരണം അദ്ദേഹം ഒരു മുന്നേറ്റ നിര താരമാണല്ലോ.ആ സെലിബ്രേഷൻ നോക്കൂ.ആ ഗോൾ അദ്ദേഹത്തെ സ്വതന്ത്രനാക്കിയിരിക്കുന്നു. അത് ഞങ്ങളെ ഏറെ സഹായിക്കും.ഭാവിയിൽ ഞങ്ങൾക്ക് സഹായകരമാവാൻ അദ്ദേഹത്തിന് കഴിയും. ഇന്നത്തെ പോസിറ്റീവ് പോയിന്റ്സുകളിൽ ഒന്ന് ഈ താരം തന്നെയാണ് “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

“റോക്ക് ഇന്നത്തെ മത്സരത്തിൽ കേവലം ഗോൾ നേടുക മാത്രമല്ല ചെയ്തിട്ടുള്ളത്. മറിച്ച് മത്സരത്തിൽ വളരെയധികം എഫർട്ട് എടുത്തിട്ടുണ്ട്. തീർച്ചയായും അദ്ദേഹത്തിന് ഞങ്ങളെ സഹായിക്കാനാവും ” ഇതാണ് പെഡ്രി റോക്കിനെ കുറച്ച് പറഞ്ഞിട്ടുള്ളത്. ഏതായാലും റോക്കിന്റെ ഗോളാണ് ബാഴ്സലോണക്ക് വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടി കൊടുത്തിട്ടുള്ളത്. പകരക്കാരനായി ഇറങ്ങിയ ഉടനെ തന്നെ ഗോൾ നേടാനായി എന്നുള്ളത് റോക്കിന്റെ സന്തോഷം വർദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *