സ്വന്തം വീട്ടിൽ എങ്ങനെ കളിക്കണമെന്ന് ഫെലിക്സിനറിയാം:ചാവി

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തുകയായിരുന്നു. ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ റോബർട്ട് ലെവന്റോക്കിയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. പോർച്ചുഗീസ് സൂപ്പർ താരം ഫെലിക്സ് മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു. ഇതിനു മുൻപ് അത്ലറ്റിക്കോക്കെതിരെ വിജയം നേടിയപ്പോഴും ഫെലിക്സ് ഗോൾ കണ്ടെത്തിയിരുന്നു.

ഫെലിക്സിന്റെ മുൻ ക്ലബ്ബ് കൂടിയാണ് അത്ലറ്റിക്കോ.നിലവിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിലാണ് ബാഴ്സയിൽ കളിക്കുന്നത്.അത്ലറ്റിക്കോയുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഇന്നലത്തെ മത്സരം നടന്നിരുന്നത്. സ്വന്തം വീട്ടിൽ എങ്ങനെ പോരാടണമെന്ന് ഫെലിക്സനറിയാം എന്നാണ് ഇതേക്കുറിച്ച് ബാഴ്സയുടെ പരിശീലകനായ ചാവി പറഞ്ഞിട്ടുള്ളത്.അത്ലറ്റിക്കോയുടെ മൈതാനത്ത് താരം നടത്തിയ പ്രകടനത്തെ പ്രശംസിക്കുകയാണ് ചാവി ചെയ്തിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ജോവോ ഫെലിക്സ് വളരെ ബുദ്ധിമാനായ ഒരു താരമാണ്.ആദ്യ റൗണ്ട് മത്സരത്തിൽ അത് അദ്ദേഹം തെളിയിച്ചതാണ്. ആ മത്സരത്തിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ഫെലിക്സ് തന്നെയായിരുന്നു.സ്വന്തം വീട്ടിൽ എങ്ങനെ കളിക്കണം, എങ്ങനെ പോരാടണം എന്നുള്ളത് ഫെലിക്സിന് തന്നെ നന്നായി അറിയാം ” ഇതാണ് ഫെലിക്സിനെ കുറിച്ച് ചാവി പറഞ്ഞിട്ടുള്ളത്.

താരത്തെ സ്ഥിരമായി നിലനിർത്താൻ എഫ്സി ബാഴ്സലോണക്ക് താല്പര്യമുണ്ട്.പക്ഷേ അത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്തെന്നാൽ വലിയ തുകയാണ് അത്ലറ്റിക്കോ മാഡ്രിഡ് താരത്തിന് വേണ്ടി ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും ഉള്ളതിനാൽ വലിയ തുക ചിലവഴിക്കാൻ ബാഴ്സലോണ തയ്യാറല്ല. ലാലിഗയിൽ 6 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് ഈ സീസണിൽ ഫെലിക്സ് സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *