സ്വന്തം മകനെ റയൽ മാഡ്രിഡ് ടീമിലുൾപ്പെടുത്തി സിദാൻ!
തന്റെ മൂന്നാമത്തെ മകനായ തിയോ സിദാനെ റയൽ മാഡ്രിഡ് ഫസ്റ്റ് ടീമിലുൾപ്പെടുത്തി പരിശീലകൻ സിനദിൻ സിദാൻ.ഇന്നലെ റയൽ മാഡ്രിഡ് ഫസ്റ്റ് ടീമിനൊപ്പം തിയോ പരിശീലനത്തിനിറങ്ങുകയും ചെയ്തു. തന്റെ ജേഷ്ഠൻമാരുടെ പാത പിന്തുടർന്നാണിപ്പോൾ തിയോ റയൽ മാഡ്രിഡ് ഫസ്റ്റ് ടീമിൽ ഇടം നേടിയിരിക്കുന്നത്.സിദാന്റെ മറ്റു മക്കളായ എൻസോ, ലുക്കാ എന്നിവരൊക്കെ റയലിൽ ഇടംപിടിച്ചവരായിരുന്നു.റയൽ താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലായതിനാൽ സിദാൻ അക്കാദമി താരങ്ങളെ ഫസ്റ്റ് ടീമിനൊപ്പം ചേർക്കുകയായിരുന്നു.പതിനെട്ടുകാരനായ തിയോ ജുവൈനൽ എ സൈഡിന് വേണ്ടിയാണ് നിലവിൽ കളിക്കുന്നത്.മാത്രമല്ല കാസ്റ്റില്ലക്ക് വേണ്ടി ചില മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
#RealMadrid have a raft of injuries🤕, leading Zinedine Zidane to call up🗣️his third son Theo👱to the first team✅ https://t.co/tsT2BVidYG
— AS English (@English_AS) February 18, 2021
റയൽ മാഡ്രിഡിൽ പതിനൊന്ന് വർഷത്തോളമായി ചിലവഴിക്കുന്ന താരമാണ് തിയോ.2010-ലാണ് തിയോ റയലിൽ ചേരുന്നത്. അതിന് മുമ്പ് കാനില്ലാസിലായിരുന്നു രണ്ട് സീസൺ ചിലവഴിച്ചിരുന്നത്.” എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന താരമാണ് അദ്ദേഹം.ബോക്സിനകത്ത് മികച്ച മുന്നേറ്റങ്ങൾ നടത്താനും ഗോളുകൾ നേടാനും അദ്ദേഹത്തിന് സാധിക്കുന്നു.മികച്ച റൈറ്റ് ഫൂട്ട് ഷൂട്ടറാണ്.നല്ലൊരു ഗോൾസ്കോററാണ്.2020-ലെ യുവേഫ യൂത്ത് ലീഗ് ചാമ്പ്യനുമാണ് ” റയൽ മാഡ്രിഡ് തിയോയെ കുറിച്ച് ഡിസ്ക്രിപ്ഷനിൽ കുറിച്ചു.
Theo Zidane, 18, becomes Real Madrid boss' third son to train with first-team https://t.co/5UYLcMOkq2
— The Sun Football ⚽ (@TheSunFootball) October 15, 2020