സ്പെഷ്യൽ ടാലന്റ്, അദ്ദേഹത്തോടൊപ്പം കളിക്കുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു : പോർച്ചുഗീസ് സൂപ്പർതാരത്തെക്കുറിച്ച് മൊറാറ്റ പറയുന്നു!

ലാലിഗയിലെ ആദ്യ മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ ഗെറ്റാഫേയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം അൽവാരോ മൊറാറ്റ രണ്ടു ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ഗ്രീസ്മാന്റെ വകയായിരുന്നു.

ഈ മൂന്ന് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സാണ്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് സഹതാരമായ മൊറാറ്റ രംഗത്ത് വന്നിട്ടുണ്ട്.ഫെലിക്സ് ഒരു സ്പെഷ്യൽ ടാലന്റാണെന്നും അദ്ദേഹത്തോടൊപ്പം കളിക്കുന്നതിനെ താൻ വളരെയധികം ഇഷ്ടപ്പെടുന്നു എന്നുമാണ് മൊറാറ്റ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വളരെ സ്പെഷ്യലായിട്ടുള്ള ടാലന്റാണ് ജോവോ ഫെലിക്സ്.അദ്ദേഹത്തോടൊപ്പം ഇവിടെ കളിക്കുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.ശരിക്കും ഞാൻ ഇവിടെ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.ഒരുപാട് കോമ്പറ്റീഷനുകളാണ് നമ്മെ കാത്തിരിക്കുന്നത്. ഞാൻ വളരെയധികം ആവേശഭരിതനാണ്.എപ്പോഴും ഈ ക്ലബ്ബ് എന്നെ നല്ല രൂപത്തിലാണ് ട്രീറ്റ് ചെയ്യാറുള്ളത്. പക്ഷേ എനിക്കിനിയും വർക്ക് ചെയ്യാനുണ്ട്.ക്ലബ്ബിനെ എന്റെ കഴിവതും നൽകേണ്ടതുണ്ട്. ചിലപ്പോൾ നമുക്ക് നല്ല സമയമായിരിക്കാം, ചിലപ്പോൾ മോശം സമയങ്ങളും ഉണ്ടാവും. പക്ഷേ അതൊരിക്കലും വർക്ക് ചെയ്യാത്തത് കൊണ്ടല്ല ” ഇതാണ് മൊറാറ്റ പറഞ്ഞിട്ടുള്ളത്.

പലപ്പോഴും മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന താരമാണ് മൊറാറ്റ.അതുകൊണ്ടുതന്നെ താരത്തിന്റെ ഈ ഇരട്ട ഗോൾ നേട്ടം ആരാധകർക്ക് സന്തോഷം പകരുന്ന കാര്യമാണ്. ലോൺ കാലാവധി അവസാനിപ്പിച്ചുകൊണ്ട് ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു താരം യുവന്റസ് വിട്ട് അത്ലറ്റിക്കോയിൽ തന്നെ തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *