സ്പെയ്നിൽ എംബപ്പേ മാനിയ,സാക്ഷിയാവാൻ സ്കലോനിയും!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ മയ്യോർക്കയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്കാണ് ഈ മത്സരം നടക്കുക.മയ്യോർക്കയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ലീഗിലെ ആദ്യ മത്സരമാണ് ഇപ്പോൾ കളിക്കുന്നത്.

സൂപ്പർ താരം കിലിയൻ എംബപ്പേ ലാലിഗയിലെ അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ യുവേഫ സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിൽ കളിച്ച എംബപ്പേ ഗോൾ നേടുകയും ചെയ്തിരുന്നു. ഏതായാലും ഇന്നത്തെ മത്സരം കാണാൻ വലിയ ഒരു ആരാധക കൂട്ടം തന്നെ മയ്യോർക്കയുടെ സ്റ്റേഡിയത്തിൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.അവരുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റൻഡൻസ് ആയിരിക്കും ഇന്ന് രേഖപ്പെടുത്തുക എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടാതെ നിരവധി സെലിബ്രിറ്റികളും പൊളിറ്റീഷ്യൻസും ഇന്നത്തെ മത്സരം വീക്ഷിക്കാൻ വേണ്ടി മയ്യോർക്കയിൽ ഉണ്ടാകും. ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണിയാണ്.ഇന്നത്തെ മത്സരം അദ്ദേഹം സ്റ്റേഡിയത്തിൽ ഉണ്ടാകും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എംബപ്പേയുടെ അരങ്ങേറ്റം തന്നെയാണ് ഇത്രയധികം ചലനങ്ങൾ ഉണ്ടാക്കുന്നത്.ഒരു തകർപ്പൻ വിജയം റയൽ മാഡ്രിഡ് ഇന്ന് സ്വന്തമാക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ ഒരു സീസണിന് റയൽ തുടക്കം കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *