സ്പെയിനിന്‌ കൈത്താങ്ങാവാൻ റാമോസും പിക്വേയും കൈകോർക്കുന്നു

കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാഷ്ട്രങ്ങളിലൊന്നാണ് സ്പെയിൻ. നിലവിൽ സ്പെയിൻ വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സ്പെയിനിന് കൈത്താങ്ങാവാൻ ഒരുങ്ങുകയാണ് റാമോസും പിക്വേയും. ലാലിഗ സാന്റാണ്ടെർ ഫെസ്റ്റ് എന്ന് പേര് നൽകിയ വിർച്യൽ ഫെസ്റ്റിവലിലാണ് ഇരുവരും കൈകോർക്കുന്നത്. സ്പെയിനിലെ പ്രമുഖമ്യൂസിക് ബാൻഡ് ആയ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പും സാന്റാണ്ടെറും കൂടിയാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഈയൊരു ഫെസ്റ്റിവല്ലിലാണ് റാമോസും പിക്വയും തങ്ങളുടെ പങ്കാളിത്തം അറിയിക്കുന്നത്.

ഇവരെ കൂടാതെ സാന്റി കസോർല, ഇവാൻ റാക്കിറ്റിച്, ജീസസ് നവാസ്, സോൾ, കോകെ എന്നിവരും ഇതിൽ പങ്കാളികളാവുന്നുണ്ട്. കൂടാതെ ടെന്നീസ് താരം റാഫേൽ നദാലും ഇതിൽ ചേരുമെന്നാണ് അറിയാൻ കഴിയുന്നത്. കൂടാതെ ഇരുപതോളം ഇന്റർനാഷണൽ ആർട്ടിസ്റ്റുകളാണ് ഈ വിർച്യൽ ഫെസ്റ്റിവല്ലിന് നേതൃത്വം നൽകുന്നത്. 180 -ഓളം രാജ്യങ്ങളിൽ ഇത് ബ്രോഡ്കാസ്റ്റ് ചെയ്യും എന്നാണ് അറിയുന്നത്. ഇത് വഴി ധനസമാഹരണം നടത്തുകയും അവ സ്പെയിനിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ വിനിയോഗിക്കുക എന്നാണ് ഇതിന്റെ ലക്ഷ്യം. പാബ്ലോ ലോപ്പസ്, ഡേവിഡ് ബിസ്‌ബെൽ, അന്റോണിയോ ജോസ് തുടങ്ങിയ മ്യൂസിക് ആർട്ടിസ്റ്റുകളും ഇതിൽ അണിചേരുന്നുണ്ട്. ഈയൊരു സംരഭത്തെ ലാലിഗ പ്രസിഡന്റ്‌ ഹവിയർ ടെബാസ് അഭിനന്ദിച്ചു. മൂവിസ്റ്റാർ ലാലിഗ, GOL ടിവി, ലാലിഗ ഫേസ്ബുക്, യൂട്യൂബ്, ലാലിഗ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾ എന്നിവയിൽ ഈ ഫെസ്റ്റിവൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *