സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഖേദം തോന്നുന്നുണ്ടോ? ചാവി പ്രതികരിക്കുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് വമ്പൻമാരായ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കുകയായിരുന്നു.ഫെലിക്സ്,ഡി യോങ്,ഫെർമിൻ ലോപസ് എന്നിവരാണ് മറ്റുള്ള ഗോളുകൾ നേടിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്സലോണ നടത്തിയിരുന്നത്.

ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലകസ്ഥാനം താൻ ഒഴിയും എന്നുള്ള കാര്യം ചാവി തന്നെ പ്രഖ്യാപിച്ചിരുന്നു.വിയ്യാ റയലിനെതിരെയുള്ള മത്സരത്തിൽ വലിയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം പരിശീലകൻ നടത്തിയിരുന്നത്.ആ തീരുമാനത്തിൽ ഇപ്പോൾ ഖേദം തോന്നുന്നുണ്ടോ എന്നുള്ള കാര്യം ചാവിയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ യാതൊരുവിധ ഖേദവുമില്ലെന്നും താൻ എടുത്തത് ശരിയായ തീരുമാനമാണ് എന്നുമാണ് ചാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഇല്ല.. എനിക്ക് യാതൊരു ഖേദവുമില്ല.. മാത്രമല്ല ഞാൻ എടുത്ത തീരുമാനം ശരിയുമാണ്. കാരണം ടീം ഇപ്പോൾ മുന്നോട്ടുള്ള ഒരു സ്റ്റെപ്പ് എടുത്തുവച്ചു കഴിഞ്ഞു. എന്റെ തീരുമാനത്തിൽ ഞാൻ വളരെയധികം കൺവിൻസ്ഡാണ്.എന്റെ കാര്യത്തിൽ മാത്രമല്ല, ക്ലബ്ബിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. എന്റെ ഒപ്പം നിൽക്കുന്നതിന് ഞാൻ എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ആരാധകരോട് നന്ദി പറയുന്നു ” ഇതാണ് ചാവി പറഞ്ഞിട്ടുള്ളത്.

അതേസമയം കിരീട പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ചാവി പറഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിനും ജിറോണക്കും തങ്ങൾ പരമാവധി പ്രഷർ ചെലുത്തുമെന്നും ചാവി പറഞ്ഞിട്ടുണ്ട്.നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ബാഴ്സയും മൂന്നാം സ്ഥാനത്ത് ജിറോണയും വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *