സോസിഡാഡിനെയും തകർത്തു, ബാഴ്സയെ പിന്നിലാക്കി റയൽ മാഡ്രിഡ്‌ ഒന്നാമത്

പോയിന്റ് ടേബിളിൽ ഒന്നാമതെത്താനുള്ള ഇത്തവണത്തെ സുവർണ്ണാവസരം റയൽ മാഡ്രിഡ്‌ കളഞ്ഞുകുളിച്ചില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ സോസിഡാഡിനെ തകർത്തു കൊണ്ട് ഒന്നാം സ്ഥാനം റയൽ മാഡ്രിഡ്‌ സ്വന്തമാക്കി. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചെങ്കിലും സോസിഡാഡിന്റെ വെല്ലുവിളി റയൽ അതിജീവിക്കുകയായിരുന്നു. റയൽ വിനീഷ്യസ് ജൂനിയർ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആദ്യപകുതിയിൽ ഗോളുകളൊന്നും പിറക്കാതെ പോയ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. റയലിന് വേണ്ടി സെർജിയോ റാമോസ്, ബെൻസിമ എന്നിവർ ഗോൾ നേടിയപ്പോൾ സോസിഡാഡിന്റെ ഗോൾ നേടിയത് മെറിനോയാണ്.

ബെൻസിമ, വിനീഷ്യസ് എന്നിവർക്കൊപ്പം ജെയിംസ് റോഡ്രിഗസിനാണ് ഇത്തവണ ആദ്യഇലവനിൽ സ്ഥാനം ലഭിച്ചത്. ആദ്യപകുതിയിൽ ഗോളുകളൊന്നും തന്നെ നേടാൻ റയലിന് സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ വന്നു. വിനീഷ്യസ് ജൂനിയർ നടത്തിയ ഒരു മനോഹരമായ മുന്നേറ്റം ഫൗളിലൂടെ തടയാൻ മാത്രമേ സോസിഡാഡിന് കഴിഞ്ഞൊള്ളൂ. ഫലമായി ലഭിച്ച പെനാൽറ്റി വളരെ ലളിതമായി സെർജിയോ റാമോസ് വലയിലെത്തിച്ചു. എഴുപതാം മിനുട്ടിൽ ബെൻസിമ റയലിന്റെ ലീഡ് വർധിപ്പിച്ചു. വാൽവാർദെയുടെ ക്രോസ് പിടിച്ചെടുത്ത താരം ഡിഫൻഡർമാരെ കബളിപ്പിച്ച് തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് വലയിൽ പതിച്ചു. 83-ആം മിനിറ്റിൽ മെറിനോ ഒരു ഗോൾ തിരിച്ചടിച്ച് റയലിന് ഭീഷണിയുയർത്തി. ലോപ്പസിന്റെ ക്രോസ് പിടിച്ചെടുത്ത ക്രോസ് താരം ഒരു കരുത്തുറ്റ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ജയത്തോടെ റയലിന്റെ സമ്പാദ്യം മുപ്പത് മത്സരങ്ങളിൽ നിന്ന് 65 പോയിന്റായി. ഇതേ പോയിന്റുള്ള ബാഴ്സയാണ് രണ്ടാമത്.

Leave a Reply

Your email address will not be published. Required fields are marked *