സെവിയ്യക്ക് വേണ്ടി ഗോളടിച്ച് പപ്പു,മാരക ഫൗളിനിരയായി ഒകമ്പസ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ സെവിയ്യക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണവർ ഗെറ്റാഫയെ തകർത്തു വിട്ടത്. സെവിയ്യക്ക് വേണ്ടി ആദ്യ ഗോൾ നേടാൻ പപ്പു ഗോമസിന് സാധിച്ചു. മത്സരത്തിന്റെ 87-ആം മിനുട്ടിൽ ഒരു തകർപ്പൻ ലോങ്ങ് റേഞ്ചറിലൂടെയാണ് പപ്പു ഗോൾ കണ്ടെത്തിയത്. ശേഷിക്കുന്ന ഗോളുകൾ മുനീർ, നെസിറി എന്നിവർ നേടി.ജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് സെവിയ്യ.21 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണ് സെവിയ്യയുടെ സമ്പാദ്യം.
#SevillaFCGetafe was overshadowed by a horror tackle from Djene on Ocampos 🤕
— MARCA in English (@MARCAinENGLISH) February 6, 2021
👉 https://t.co/k2Brk5wHP4 pic.twitter.com/UdoqQlj9an
അതേസമയം സെവിയ്യക്ക് തിരിച്ചടിയായിരിക്കുകയാണ് സൂപ്പർ താരം ലുകാസ് ഒകമ്പസിനേറ്റ പരിക്ക്.മത്സരത്തിന്റെ അൻപത്തിയേഴാം മിനുട്ടിലാണ് താരം മാരകമായ ഫൗളിന് വിധേയനായത്.തുടർന്ന് താരം കളം വിടുകയായിരുന്നു. ഫൗളിനിരയാക്കിയ ഗെറ്റാഫെ താരത്തിന് റെഡ് കാർഡ് ലഭിച്ചു. അതേസമയം സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയുടെ റിപ്പോർട്ടുകൾ പ്രകാരം താരം ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നതു.ഒകമ്പസിന്റെ പകരക്കാരനായിട്ടായിരുന്നു പപ്പു ഗോമസ് കളത്തിലെത്തിയത്. താരം ഗോൾ കണ്ടെത്തുകയും ചെയ്തു.
Sevilla fear long term lay off for injured star Lucas Ocampos https://t.co/C0OFq7rrPL
— footballespana (@footballespana_) February 6, 2021