സൂപ്പർ താരത്തെ റയൽ മൊറീഞ്ഞോക്ക് ഓഫർ ചെയ്തു?
ഇറ്റാലിയൻ ക്ലബായ റോമയുടെ സൂപ്പർ താരം സെക്കോ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഇന്റർ മിലാനിലേക്കാണ് താരം ചെക്കേറാനൊരുങ്ങി നിൽക്കുന്നത്.ഈ ആഴ്ച്ച തന്നെ താരം ഇന്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏതായാലും സ്പാനിഷ് വമ്പൻമാരായ റയൽ തങ്ങളുടെ സ്ട്രൈക്കറായ ലുക്കാ യോവിച്ചിനെ റോമക്ക് ഓഫർ ചെയ്തു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.പ്രമുഖ മാധ്യമമായ ലാ റിപബ്ലിക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മുൻ റയൽ പരിശീലകനായ ഹോസെ മൊറീഞ്ഞോയാണ് നിലവിൽ റോമയുടെ പരിശീലകൻ. സെക്കോയുടെ സ്ഥാനത്തേക്ക് പുതിയ താരത്തെ കണ്ടെത്താനുള്ള ശ്രമമാണ് റോമ നിലവിൽ നടത്തുന്നത്. ആ സ്ഥാനത്തേക്കാണ് യോവിച്ചിനെ റയൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.
#RealMadrid have reportedly offered #ASRoma to sign Serbian striker Luka Jovic as Edin Dzeko’s replacement.https://t.co/OMfNgL9FBi#SerieA #Giallorossi #SerieATIM #LaLiga #LosBlancos #Jovic
— footballitalia (@footballitalia) August 9, 2021
2019-ൽ ഫ്രാങ്ക്ഫർട്ടിൽ നിന്നായിരുന്നു യോവിച്ച് റയലിൽ എത്തിയത്.23-കാരനായ താരത്തിന് വേണ്ടി 63 മില്യൺ യൂറോയാണ് റയൽ മുടക്കിയത്.എന്നാൽ റയലിൽ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല.32 മത്സരങ്ങളിൽ നിന്ന് കേവലം 2 ഗോളുകൾ മാത്രമാണ് താരം നേടിയത്. പിന്നീട് താരം കഴിഞ്ഞ സീസണിൽ ലോണിൽ ഫ്രാങ്ക്ഫർട്ടിലേക്ക് തന്നെ പോവുകയായിരുന്നു.ഇപ്പോൾ ലോൺ കഴിഞ്ഞ് താരം റയലിനോടൊപ്പമുണ്ട്.
2018-19 സീസണിൽ ബുണ്ടസ്ലിഗയിൽ 32 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയ താരമാണ് യോവിച്ച്.എന്നാൽ ആ പ്രകടനം ലാലിഗയിൽ തുടരാൻ താരത്തിനായില്ല. ഏതായാലും താരത്തെ റോമ സ്വീകരിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണാം. അല്ലായെങ്കിൽ റയലിന്റെ പുതിയ പരിശീലകനായ ആഞ്ചലോട്ടി കീഴിലായിരിക്കും യോവിച്ച് കളിക്കുക.