സൂപ്പർ താരത്തിനും പരിക്ക്, സിദാനും റയൽ മാഡ്രിഡിനും തലവേദന!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ്‌ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വലൻസിയയെ തകർത്തു വിട്ടിരുന്നു. മത്സരത്തിൽ റയലിന് വേണ്ടി കരിം ബെൻസിമയും ടോണി ക്രൂസുമാണ് ഗോളുകൾ നേടിയത്.ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനും റയലിന് സാധിച്ചു. എന്നാൽ ഈ മത്സരത്തിൽ മറ്റൊരു തിരിച്ചടി റയലിന് ഏൽക്കേണ്ടി വന്നിരുന്നു. സൂപ്പർ താരം ഡാനി കാർവഹൽ പരിക്ക് മൂലം പുറത്ത് പോകേണ്ടി വന്നിരുന്നു. മത്സരത്തിന്റെ 25-ആം മിനുട്ടിലാണ് കാർവഹൽ കളം വിട്ടത്. ഇതോടെ പരിക്കറ്റ റയൽ താരങ്ങളുടെ ലിസ്റ്റ് വർധിക്കുകയാണ്.സെർജിയോ റാമോസ്, ഈഡൻ ഹസാർഡ്,റോഡ്രിഗോ, വാൽവെർദെ, മാഴ്‌സെലോ എന്നിവരെല്ലാം തന്നെ പരിക്ക് മൂലം പുറത്താണ്.

ഇതിപ്പോൾ റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തിന് ശേഷം സിദാൻ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. ” ഒരുപാട് ഇഞ്ചുറികൾ റയൽ മാഡ്രിഡിന് സംഭവിക്കുന്നുണ്ട്. അതെന്തു കൊണ്ടാണ് എന്നെനിക്കറിയില്ല.ഞാൻ അസ്വസ്ഥനാണ്.ഒരു താരത്തെ നഷ്ടപ്പെട്ടാൽ, അത് പരിശീലകൻ എന്ന നിലയിൽ എന്നെ അസ്വസ്ഥനാക്കും.നല്ല രീതിയിലാണ് കാർവഹൽ 25 മിനുട്ടുകൾ കളിച്ചത്.ഈ ഇഞ്ചുറികളുടെ കാരണമെന്താണ് എന്നെനിക്ക് വിശദീകരിക്കാൻ കഴിയില്ല.ഒരു കോച്ച് എന്ന നിലയിൽ അയാൾക്ക് സംഭവിക്കാവുന്ന മോശം കാര്യമാണ് ഇഞ്ചുറികൾ. കാർവയുടെ പരിക്ക് ചെറുതാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അദ്ദേഹം എത്ര നാൾ പുറത്തിരിക്കേണ്ടി വരുമെന്ന് നമുക്ക് നോക്കാം ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *