സൂപ്പർ താരങ്ങൾ തിരിച്ചെത്തി, ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുന്ന അത്ലറ്റികോ മാഡ്രിഡിന് ആശ്വാസം !

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ആർബി ലെയ്പ്സിഗിനെ നേരിടാനൊരുങ്ങുന്ന അത്ലറ്റികോ മാഡ്രിഡിനും സിമിയോണിക്കും ആശ്വാസം. ടീമിന്റെ കുന്തമുനകളായ രണ്ട് സൂപ്പർ താരങ്ങൾ പരിശീലനത്തിലെത്തിയതാണ് ആശ്വാസം പകരുന്ന കാര്യം. മുന്നേറ്റനിരയിലെ യുവസൂപ്പർ താരം ജോവോ ഫെലിക്സ്, മധ്യനിരയിലെ നിർണായക താരം തോമസ് പാർട്ടി എന്നിവരാണ് പരിശീലനത്തിലേക്ക് തിരിച്ചെത്തിയത്. പരിക്ക് മൂലം ഇരുവർക്കും ആദ്യസെഷനിൽ പങ്കെടുക്കാൻ കഴിയാത്തത് ചെറിയ രീതിയിൽ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ രണ്ടാം സെഷനിൽ അതായത് ഇന്നലെ നടന്ന പരിശീലനത്തിലേക്ക് ഇരുവരും തിരിച്ചെത്തുകയായിരുന്നു. ജോവോ ഫെലിക്സ് മുൻപ് തന്നെ എത്തിയിരുന്നുവെങ്കിലും സാധാരണ രീതിയിൽ ടീം അംഗങ്ങളുമായി പരിശീലനം ആരംഭിച്ചത് ഇന്നലെ മുതലാണ്.

ലാലിഗയിൽ നടന്ന അവസാനറൗണ്ട് പോരാട്ടത്തിൽ റയൽ സോസിഡാഡിനെതിരേയുള്ള മത്സരത്തിലായിരുന്നു പാർട്ടിക്ക് പരിക്കേറ്റത്. താരത്തിന് ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കും എന്ന് തുടക്കത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും താരം പെട്ടന്ന് മുക്തി നേടികൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് താരം ജിമ്മിൽ പരിശീലനം ആരംഭിച്ചത്. മറുഭാഗത്ത് ജോവോ ഫെലിക്സിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും അത്ലറ്റികോ മാഡ്രിഡിന് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ താരം ഉടനെ തന്നെ തിരിച്ചെത്തുകയായിരുന്നു. പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും ലെയ്പ്സിഗിനെതിരായ മത്സരത്തിൽ താരം കളിക്കുമെന്നാണ് സിമിയോണി വിശ്വസിക്കുന്നത്. ഓഗസ്റ്റ് പതിമൂന്നിനാണ് ലെയ്പ്സിഗിനെ അത്ലറ്റികോ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ നേരിടുന്നത്. ലിവർപൂളിന്റെ പുറത്താക്കി കൊണ്ടാണ് സിമിയോണിയും സംഘവും കടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *