സൂപ്പർ താരങ്ങൾ ക്ലബ് വിട്ടേക്കും? സിദാൻ പറയുന്നത് ഇങ്ങനെ !
ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് വിടാൻ സാധ്യത കൽപ്പിക്കുന്ന രണ്ട് താരങ്ങളാണ് ഇസ്‌ക്കോയും മാഴ്‌സെലോയും. ഇതിൽ തന്നെ ഇസ്‌ക്കോ ക്ലബ് വിടാൻ സാധ്യതകൾ വളരെ കൂടുതലാണ്. ഇരുതാരങ്ങൾക്കും അവസരങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതാണ് ഇരുവരെയും മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ മാഴ്‌സെലോയുടെ മോശം ഫോമാണ് താരത്തിന് വിനയാവുന്നത്. സിദാൻ അവസരം നൽകിയപ്പോഴെല്ലാം മാഴ്‌സെലോ നിരാശപ്പെടുത്തുന്നതാണ് കണ്ടത്. ഇരുവരും ജനുവരിയിൽ ക്ലബ് വിടുമോ എന്ന ചോദ്യം കഴിഞ്ഞ ദിവസം സിദാന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ അവർക്ക് റയലിൽ തുടരണോ എന്നുള്ളത് അതോ ക്ലബ് വിടണോ എന്നുള്ളത് തന്റെ നിയന്ത്രണത്തിൽ അല്ല എന്നാണ് സിദാൻ ഇതിനോട് പ്രതികരിച്ചത്. ലാലിഗയിൽ എൽചെക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ഇതേകുറിച്ച് സിദാൻ സംസാരിച്ചത്.
Real Madrid: Zidane admits 'hurt' at leaving out Marcelo and Isco from line-ups https://t.co/PYqDDhpiLv
— footballespana (@footballespana_) December 29, 2020
” ഞാൻ എന്റെ താരങ്ങളെയെല്ലാം നിരീക്ഷിക്കുന്നുണ്ട്. അവർ എല്ലാവരും തന്നെ റയൽ മാഡ്രിഡ് താരങ്ങളാണ്. അവർക്ക് റയൽ മാഡ്രിഡിൽ തുടരണം, അതല്ലെങ്കിൽ റയൽ വിടണം എന്നുള്ളത് എന്റെ നിയന്ത്രണത്തിൽ അല്ല. എനിക്കത് തീരുമാനിക്കാൻ സാധ്യമല്ല. എനിക്കിപ്പോൾ പറയാൻ സാധിക്കുന്നത് അവർ രണ്ട് പേരും വളരെയധികം ഇൻവോൾവ്ഡ് ആയി താരങ്ങളാണ്. നല്ല രീതിയിൽ പരിശീലനം നടത്തുന്നുമുണ്ട്. അവർക്ക് കളിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളാണ്. പക്ഷെ ആ കാര്യത്തിൽ എനിക്ക് ദുഃഖമുണ്ട്. ഒരു പരിശീലകനായിരിക്കുക എന്നുള്ളതിന്റെ മോശം വശമാണിത്. ഇത് സങ്കീർണ്ണമായ നിമിഷങ്ങളാണ് ” സിദാൻ പറഞ്ഞു. ഇസ്‌ക്കോ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കൂടുമാറാൻ സാധ്യതകൾ കൂടുതലാണ്. പ്രീമിയർ ലീഗ് ക്ലബുകളും സ്പാനിഷ് ക്ലബുകളും താരത്തിനായി രംഗത്തുണ്ട്.
#Zidane, #Isco e #Marcelo sul mercato? "Situazioni complicate, meritano di giocare ma…" ⬇️ https://t.co/9iXe0aiTY4
— Tuttosport (@tuttosport) December 29, 2020