സൂപ്പർ താരങ്ങൾക്ക് സസ്‌പെൻഷൻ, ബാഴ്സ സ്‌ക്വാഡ് പുറത്തു വിട്ടു
ലാലിഗയിലെ അവസാനമത്സരത്തിനുള്ള ബാഴ്‌സ സ്‌ക്വാഡ് പരിശീലകൻ കീക്കെ സെറ്റിയൻ പുറത്തു വിട്ടു. നാളെ രാത്രി ഇന്ത്യൻ സമയം എട്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ബാഴ്സ ഡീപോർട്ടീവോ അലാവസിനെയാണ് നേരിടുന്നത്. പതിനാറ് അംഗ സ്‌ക്വാഡ് പരിശീലകൻ പുറത്തു വിട്ടിട്ടുള്ളത്. താരതമ്യേന ചെറിയ സ്‌ക്വാഡ് ആണ് ഇത്. സൂപ്പർ താരങ്ങളായ പിക്വെ, റാക്കിറ്റിച്ച് എന്നിവരുടെ സേവനം നാളെ ബാഴ്സക്ക് ലഭിച്ചേക്കില്ല. ഇരുവർക്കും വിനയായത് സസ്‌പെൻഷൻ ആണ്. ബ്രസീലിയൻ താരം ആർതറിനും ഇടം നൽകിയിട്ടില്ല. മെസ്സി, സുവാരസ്, ഫാറ്റി എന്നിവരായിരിക്കും മുന്നേറ്റനിരയെ നയിക്കുന്നത്. അപ്രധാനമായ മത്സരം എന്ന് വേണമെങ്കിൽ മത്സരത്തെ വിശേഷിപ്പിക്കാം. ചിരവൈരികളായ റയൽ കഴിഞ്ഞ മത്സരത്തോടെ കിരീടം ചൂടിയിരുന്നു. ബാഴ്സയാവട്ടെ ഒസാസുനയോട് തോൽക്കുകയും ചെയ്തു. 15-ആം സ്ഥാനത്തുള്ള ഒസാസുനയോട് ജയിച്ച് ലീഗ് അവസാനിപ്പിക്കാനാവും മെസ്സിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
സ്‌ക്വാഡ് ഇങ്ങനെയാണ്.
GK: Ter Stegen, Neto, Arnau
DF: Semedo, Lenglet, Araujo, Alba, Roberto,
MF: Busquets, Vidal, Puig, De Jong
FW: Suarez, Messi, Fati, Braithwaite