സൂപ്പർ താരങ്ങളൊന്നുമില്ല,17 പേർ മാത്രമുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സിദാൻ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ഹുയ്സ്ക്കയെയാണ് റയൽ മാഡ്രിഡ്‌ നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-നാണ് മത്സരം നടക്കുക. ഹുയസ്ക്കയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുന്നത്. റയൽ മാഡ്രിഡിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട മത്സരമാണ് ഇത്.കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റു കൊണ്ടാണ് റയലിന്റെ വരവ്. ഒരു മത്സരം വിജയിച്ച റയൽ ഒരു മത്സരത്തിൽ സമനിലയിൽ പിരിയുകയായിരുന്നു. അതിനാൽ തന്നെ സിദാന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് ഈ മത്സരം. ഈ മത്സരത്തുനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് സിദാൻ. കേവലം പതിനേഴു താരങ്ങൾ മാത്രമുള്ള സ്‌ക്വാഡ് ആണ് സിദാൻ പുറത്തു വിട്ടിരിക്കുന്നത്.

വിവിധ കാരണങ്ങളാൽ സൂപ്പർ താരങ്ങൾ ഒന്നും തന്നെ സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല. പരിക്കും സസ്പെൻഷനുമാണ് പല താരങ്ങൾക്കും വിനയായത്.ഇതിൽ തന്നെ 14 ഫസ്റ്റ് ടീം താരങ്ങൾ മാത്രമാണ് ഉള്ളത്.അൽടുബെ, ചസ്റ്റ്, മർവിൻ എന്നിവർ കാസ്റ്റില്ല താരങ്ങളാണ്.ഇസ്‌ക്കോ,റാമോസ്, കാർവഹാൽ,ലുക്കാസ് വാസ്കസ്, ഹസാർഡ്,റോഡ്രിഗോ, വാൽവെർദേ,മിലിറ്റാവോ എന്നിവർ എല്ലാം തന്നെ പുറത്താണ്. റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Courtois, Lunin and Altube.

Defenders: R. Varane, Nacho, Marcelo, Odriozola, F. Mendy and Chust.

Midfielders: Kroos, Modrić, Casemiro and Marvin.

Forwards: Benzema, Asensio, Vini Jr. and Mariano.

Leave a Reply

Your email address will not be published. Required fields are marked *