സൂപ്പർ താരങ്ങളുടെ പരിക്ക് സ്ഥിരീകരിച്ച് ബാഴ്സ, നീങ്ങുന്നത് പ്രതിസന്ധിയിലേക്ക് !
സൂപ്പർ താരങ്ങളായ ജെറാർഡ് പിക്വേയുടെയും സെർജി റോബെർട്ടോയുടെയും പരിക്ക് എഫ്സി ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. സെർജി റോബെർട്ടോയുടെ വലതുകാൽതുടക്കാണ് പരിക്കേറ്റിരിക്കുന്നത്. താരം രണ്ട് മാസത്തോളം പുറത്താണ് എന്നുള്ള കാര്യവും ബാഴ്സ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ജെറാർഡ് പിക്വേയുടെ പരിക്കും ബാഴ്സ സ്ഥിരീകരിച്ചു കഴിഞ്ഞു. എയ്ഞ്ചൽ കൊറെയയുമായി കൂട്ടിയിടിച്ചായിരുന്നു പിക്വേക്ക് പരിക്കേറ്റത്. താരത്തിന് ലിഗ്മെന്റ് ഇഞ്ചുറി ബാഴ്സ സ്ഥിരീകരിച്ചിട്ടുണ്ട്.
LATEST NEWS‼️
— FC Barcelona (@FCBarcelona) November 22, 2020
Tests performed this Sunday on @SergiRoberto10 have shown that he has a rupture in the femoral rectus of his right thigh. The approximate time he will be out is two months. pic.twitter.com/hnG6QOVulq
എന്നാൽ താരം എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്ന് ബാഴ്സ വ്യക്തമാക്കിയിട്ടില്ല. താരം കുറച്ചധികം കാലം പുറത്തിരിക്കേണ്ടി വരുമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും യഥാർത്ഥ കാലയളവ് ബാഴ്സ തന്നെ പുറത്ത് വിടേണ്ടതുണ്ട്. ബാഴ്സയെ സംബന്ധിച്ചെടുത്തോളം വളരെ വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. സാമൂവൽ ഉംറ്റിറ്റി, റൊണാൾഡ് അരൗഹോ എന്നീ പ്രതിരോധനിര താരങ്ങൾ പരിക്ക് മൂലം പുറത്ത് തന്നെയാണ്. അതിന് പുറമേയാണ് ഈ രണ്ട് താരങ്ങൾക്കും പരിക്കേറ്റിരിക്കുന്നത്. കൂടാതെ സെർജിയോ ബുസ്ക്കെറ്റ്സ്, അൻസു ഫാറ്റി എന്നിവരും പരിക്കിന്റെ പിടിയിലാണ്. കൂടാതെ ടീമിന്റെ മോശം പ്രകടനം, ക്ലബ്ബിലെ സാമ്പത്തികപ്രതിസന്ധി, പുതിയ ബോർഡ് ഇല്ലായ്മ എന്നിവയൊക്കെ ബാഴ്സയിലെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
LATEST NEWS‼️
— FC Barcelona (@FCBarcelona) November 22, 2020
Tests carried out this Sunday on @3gerardpique have shown that he has a grade 3 sprain in the internal lateral ligament and partial injury to the anterior cruciate ligament in his right knee. The evolution of the injury will condition his availability. pic.twitter.com/0Bf0EnXiZo