സൂപ്പർ താരം തിരിച്ചെത്തി,15 ഫസ്റ്റ് ടീം താരങ്ങൾ മാത്രം, അത്ലെറ്റിക്കോയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു!

ഇന്ന് ലാലിഗയിൽ നടക്കുന്ന ഇരുപത്തിനാലാം റൗണ്ട് പോരാട്ടത്തിൽ ലെവാന്റെയാണ് അത്ലെറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് അത്ലെറ്റിക്കോ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതാണ് അത്ലെറ്റിക്കൊ മാഡ്രിഡ്‌.22 മത്സരങ്ങളിൽ നിന്ന് 55 പോയിന്റാണ് അത്ലെറ്റിക്കോക്കുള്ളത്. റയലിനെയും ബാഴ്‌സയെയും പിറകിലാക്കി കുതിക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അത്ലെറ്റിക്കോക്ക് വിജയിക്കാൻ സാധിച്ചത്.ലീഗിൽ നടന്ന മത്സരത്തിൽ ഇതേ ലെവാന്റെയോട് സമനില വഴങ്ങാനായിരുന്നു അത്ലെറ്റിക്കോയുടെ യോഗം.

ഇപ്പോഴിതാ ഈ മത്സരത്തിനുള്ള സ്‌ക്വാഡ് പരിശീലകൻ സിമിയോണി പ്രഖ്യാപിച്ചിട്ടുണ്ട്.18 അംഗ സ്‌ക്വാഡ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൂപ്പർ താരം തോമസ് ലെമാർ തിരിച്ചെത്തിയപ്പോൾ Sime Vrsaljko പുറത്തായിട്ടുണ്ട്. മൂന്ന് അക്കാദമി താരങ്ങളെയും സിമിയോണി ഉൾപ്പെടുത്തിയിട്ടുണ്ട്. അത്ലെറ്റിക്കോയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്..

Goalkeepers: Jan Oblak, Ivo Grbic

Defenders: Jose Gimenez, Renan Lodi, Felipe Monteiro, Mario Hermoso, Alvaro Garcia, Ricard Sanchez

Midfielders: Geoffrey Kondogbia, Lucas Torreira, Koke, Thomas Lemar, Marcos Llorente, Vitolo

Forwards: Joao Felix, Luis Suarez, Angel Correa, Sergio Camello

Leave a Reply

Your email address will not be published. Required fields are marked *