സൂപ്പർ താരം തിരിച്ചെത്തി, ഇന്റർമിലാനെ നേരിടാനുള്ള റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു !

ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെ നേരിടാനുള്ള റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് പരിശീലകൻ സിദാൻ പുറത്ത് വിട്ടു. ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡ് ആണ് റയൽ മാഡ്രിഡ്‌ പുറത്ത് വിട്ടത്. കോവിഡിൽ നിന്ന് മുക്തനായ കാസമിറോ സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട് എന്നുള്ളതാണ് ആരാധകർക്ക്‌ ആശ്വാസം പകരുന്ന കാര്യം. അതേസമയം നിരവധി സൂപ്പർ താരങ്ങൾ വിവിധ കാരണങ്ങളാൽ സ്‌ക്വാഡിൽ നിന്നും പുറത്താണ്. ബെൻസിമ, റാമോസ്, മിലിറ്റാവോ, വാൽവെർദെ, ഓഡ്രിയോസോള, ജോവിച്ച് എന്നിവരെല്ലാം സ്‌ക്വാഡിന് വെളിയിലാണ്. പരിക്കും കോവിഡുമാണ് ഇവർക്ക് വിനയായിരിക്കുന്നത്. ഹസാർഡിനും കാസമിറോക്കും മുമ്പ് കോവിഡ് പോസിറ്റീവ് ആയ മിലിറ്റാവോക്ക്‌ നെഗറ്റീവ് ആവാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനഫലവും പോസിറ്റീവ് ആവുകയായിരുന്നു. അതേസമയം കാസ്റ്റില്ല താരങ്ങളായ ചസ്റ്റ്, ഹ്യൂഗോ ഡ്യൂറോ എന്നിവർ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

നാളെ രാത്രി ഇന്ത്യൻ സമയം 1:30-നാണ് റയൽ മാഡ്രിഡ്‌ ഇന്റർമിലാനെ നേരിടുന്നത്. ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്‌ ഇന്ററിനെ റയൽ കീഴടക്കിയിരുന്നു. ഇനി ഇന്ററിന്റെ മൈതാനത്ത് വെച്ചാണ് മത്സരം. റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Courtois, Lunin and Altube.

Defenders: Carvajal, Varane, Nacho, Marcelo, Mendy and Víctor Chust.

Midfielders: Kroos, Modric, Casemiro, Odegaard and Isco.

Forwards: Hazard, Asensio, Lucas, Vinícius, Mariano, Rodrygo and Hugo Duro.

Leave a Reply

Your email address will not be published. Required fields are marked *