സുവാരസ് വീണ്ടും പുറത്ത്, ഫാറ്റി അകത്ത്, ഗാംമ്പർ ട്രോഫിക്കുള്ള ബാഴ്സയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു !
സൂപ്പർ താരം ലൂയിസ് സുവാരസിനെ തഴഞ്ഞു കൊണ്ട് റൊണാൾഡ് കൂമാൻ മൂന്നാം തവണയും സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഇന്ന് നടക്കുന്ന ഗാംമ്പർ ട്രോഫിക്കുള്ള സ്ക്വാഡ് ആണ് അല്പം മുമ്പ് കൂമാൻ പുറത്തു വിട്ടത്. ഗാംമ്പർ ട്രോഫിയിൽ എൽചെയെയാണ് ബാഴ്സ ഇന്ന് നേരിടുക. ഇന്ത്യൻ സമയം രാത്രി 10:30 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുക. ബാഴ്സയുടെ അവതരണമത്സരം എന്ന രൂപേണയാണ് പ്രീ സീസണിൽ ജോൺ ഗാംമ്പർ ട്രോഫി ബാഴ്സ സങ്കടിപ്പിക്കാറുള്ളത്. ബാഴ്സയുടെ സ്ഥാപകനായ ജോൺ ഗാംമ്പറിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ട്രോഫിയുടെ 55-മത്തെ എഡിഷനാണ് ഇന്ന് നടക്കാൻ പോവുന്നത്. സാധാരണഗതിയിൽ സ്പെയിനിന് പുറത്തുള്ള ടീമുകളെയാണ് ഇത് കളിക്കാൻ ക്ഷണിക്കാറുള്ളതെങ്കിലും ഇപ്രാവശ്യം കൊറോണ വൈറസ് പ്രശ്നത്താൽ സ്പാനിഷ് ക്ലബായ എൽചെയെ തന്നെ ക്ഷണിക്കുകയായിരുന്നു.
🔴 Convocatoria del Barça para el Gamper ante el Elche
— Mundo Deportivo (@mundodeportivo) September 19, 2020
❌ Sin Luis Suárez ni Arturo Vidal pic.twitter.com/WlEGLffNIN
സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്, ആർതുറോ വിദാൽ എന്നിവരെ വീണ്ടും കൂമാൻ ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം സൂപ്പർ താരങ്ങളായ മെസ്സി, കൂട്ടീഞ്ഞോ, ഗ്രീസ്‌മാൻ എന്നിവർ ഇടം നേടിയിട്ടുണ്ട്. പരിക്കേറ്റ് പുറത്തായിരുന്ന സൂപ്പർ താരം അൻസു ഫാറ്റിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ യുവ താരം റിക്കി പുജിന് സ്ഥാനം ലഭിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരത്തെ തഴഞ്ഞത് എന്നാണ് ഒടുവിലെ വിവരം. ഇരുപത്തിമൂന്ന് അംഗ സ്‌ക്വാഡ് ആണ് കൂമാൻ പുറത്തു വിട്ടിട്ടുള്ളത്. കൂടാതെ പുതിയ താരം മിറലം പ്യാനിക്കും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. മൂന്നാമത്തെ പ്രീ സീസൺ മത്സരമാണ് ബാഴ്സ ഇന്ന് കളിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ബാഴ്സ 3-1 എന്ന സ്കോറിന് എതിരാളികളെ തകർത്തു വിട്ടിരുന്നു.
N. E X T M A T C H
— FC Barcelona (@FCBarcelona) September 17, 2020
🏆 Joan Gamper Trophy
⚽ Barça vs Elche
📺 Only on Barça TV+