സുവാരസ് കൂമാനോട് പക തീർക്കുമോ? ബാഴ്‌സ-അത്ലറ്റിക്കോ മത്സരത്തിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

ലാലിഗയിൽ ഇന്ന് ഒരു വമ്പൻ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോയും ശക്തരായ ബാഴ്‌സയുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 12:30-നാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിൽ ആരാധകർ ഉറ്റു നോക്കുന്നത് സൂപ്പർ താരം ലൂയിസ് സുവാരസിലേക്കാണ്. മുൻ ബാഴ്‌സ താരമായ സുവാരസ് ഇപ്പോൾ അത്ലറ്റിക്കോയുടെ താരമാണ്. മാത്രമല്ല കഴിഞ്ഞ ദിവസം അദ്ദേഹം ബാഴ്‌സക്കെതിരെയും കൂമാനെതിരെയും രൂക്ഷവിമർശനം നടത്തിയിരുന്നു. തന്നെ ടീമിനൊപ്പം ചേരാൻ അനുവദിക്കാതെ ഒറ്റക്ക് പരിശീലനം നടത്താൻ ആവിശ്യപ്പെട്ടതൊന്നും താൻ മറക്കില്ല എന്നാണ് സുവാരസ് അറിയിച്ചിരുന്നത്. അത്കൊണ്ട് തന്നെ താരം പക തീർക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൂടാതെ ബാഴ്‌സയിൽ നിന്നും അത്ലറ്റിക്കോയിൽ എത്തിയ ഗ്രീസ്മാനെയും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.

ഏതായാലും മത്സരത്തിലേ സാധ്യത ഇലവൻ ഒന്ന് പരിശോധിക്കാം..Atletico Madrid’s predicted line-up: Jan Oblak; Kieran Trippier, Stefan Savic, Felipe Monteiro, Renan Lodi; Marcos Llorente, Koke, Rodrigo de Paul, Yannick Carrasco; Luis Suarez, Joao Felix.

Barcelona’s predicted line-up: Marc-Andre ter Stegen; Sergino Dest, Gerard Pique, Ronald Araujo, Jordi Alba; Frenkie de Jong, Sergio Busquets, Sergi Roberto; Memphis Depay, Luuk de Jong, Philippe Coutinho.

നിലവിൽ പോയിന്റ് ടേബിളിൽ അത്ലറ്റിക്കോ നാലാം സ്ഥാനത്തും ബാഴ്‌സ ഏഴാം സ്ഥാനത്തുമാണ്. മുന്നേറണമെങ്കിൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *