സുവാരസ് അത്ലെറ്റിക്കോയിലേക്ക് പോയതിനേക്കാൾ നല്ലത് ആ ക്ലബ്ബിലേക്ക് പോവുന്നതായിരുന്നുവെന്ന് കൂമാൻ!

ബാഴ്‌സ പരിശീലകൻ കൂമാന്റെ വരവോടെയാണ് സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ബാഴ്‌സ വിട്ട് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. പക്ഷെ അപ്പോഴും താരത്തിന്റെ ഗോളടി മികവിന് ഒരു കോട്ടവും തട്ടിയിരുന്നില്ല.14 ഗോളുകളാണ് ഈ ലാലിഗയിൽ സുവാരസ് അടിച്ചു കൂട്ടിയത്.അവസാന എട്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ അടിച്ചു കൂട്ടിയ താരത്തിന്റെ ചിറകിലേറി അത്ലെറ്റിക്കോ മാഡ്രിഡ്‌ ഉജ്ജ്വലകുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് കൂമാൻ. സുവാരസ് അത്ലെറ്റിക്കോയിലേക്ക് പോവുന്നതിനേക്കാൾ നല്ലത് യുവന്റസിലേക്ക് പോവുന്നതായിരുന്നു എന്നാണ് കൂമാൻ അറിയിച്ചത്. കാരണമായി കൂമാൻ ചൂണ്ടികാണിച്ചത് സുവാരസ് ഇപ്പോഴും സ്പാനിഷ് ലീഗിൽ ഉണ്ട് എന്നാണ്. അതായത് സുവാരസ് ബാഴ്‌സക്ക്‌ ഒരു ബുദ്ധിമുട്ടായെന്നും താരം യുവന്റസിലേക്കാണ് കൂടുമാറിയിരുന്നതെങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുമായിരുന്നില്ല എന്നാണ് കൂമാൻ ഉദ്ദേശിച്ചത്.

” സുവാരസിന്റെ കാര്യത്തിൽ സംഭവിച്ചത് ഓരോ പരിശീലകന്റെ ജോലിയുടെയും ഭാഗമാണ്.ഞാൻ ബാഴ്സയിലേക്ക് വന്ന സമയത്ത് ഒരു അഭിപ്രായങ്ങളും നിർദേശങ്ങളും ഉയർന്നു വന്നിരുന്നു. അതിന് ശേഷമാണ് അന്തിമ തീരുമാനങ്ങൾ നടത്തിയത്.ഒരു തീരുമാനം എടുത്ത് അത് നന്നായാൽ എല്ലാവർക്കും ഓക്കേയാണ്.അത് ശരിയായിട്ടില്ലെങ്കിൽ അത് എന്റെ തീരുമാനം മാത്രമായി മാറുകയാണ് ചെയ്യുന്നത്.ഞങ്ങൾ തീർച്ചയായും മാറ്റത്തിന്റെ പാതയിലാണ്.സുവാരസ് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് പോയതിനേക്കാൾ നല്ലത് നല്ല യുവന്റസിലേക്ക് പോവുന്നതായിരുന്നു.കാരണം അദ്ദേഹം ഇപ്പോഴും സ്പാനിഷ് ലീഗിൽ തന്നെയുണ്ട് ” കൂമാൻ ദി അത്ലെറ്റിക്കിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *