സുവാരസുമായി സംസാരിച്ചു, അദ്ദേഹം തുടരാൻ തീരുമാനിച്ചാൽ ടീമിന്റെ ഭാഗമാക്കുമെന്ന് കൂമാൻ !

ഇന്നലെ നടന്ന ജിറോണക്കെതിരെയുള്ള മത്സരത്തിലും സൂപ്പർ താരം ലൂയിസ് സുവാരസിനെ കൂമാൻ തഴഞ്ഞിരുന്നു. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കൂമാൻ സുവാരസിന് സ്ഥാനം നൽകാതിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിൽ ജിംനാസ്റ്റിക്കിനെതിരായ സ്ക്വാഡിലും സുവാരസിനെ കൂമാൻ ഇടം നൽകിയിരുന്നില്ല. എന്നാൽ സുവാരസിന്റെ കാര്യത്തിൽ ബാഴ്സയും കൂമാനും ഇപ്പോൾ നിലപാടിൽ മയം വരുത്തിയിരിക്കുകയാണ്. മുമ്പ് സുവാരസിന് സ്ഥാനമേ ഇല്ല എന്ന് ശാഠ്യം പിടിച്ച ബാഴ്സയല്ല ഇപ്പോൾ ഉള്ളത്. സുവാരസ് ബാഴ്‌സയിൽ തുടരാൻ തീരുമാനിച്ചാൽ അദ്ദേഹത്തിന് മുമ്പത്തെ പോലെ അവസരം നൽകുമെന്നാണ് ഇപ്പോൾ കൂമാന്റെ തീരുമാനം. ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ സുവാരസ് ടീമിൽ തുടരാൻ തീരുമാനിച്ചാൽ അദ്ദേഹത്തിന്റെ ടീമിന്റെ ഭാഗമാക്കുമെന്നാണ് കൂമാൻ മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയെ പുകഴ്‍ത്താനും കൂമാൻ മറന്നില്ല. കഠിനാധ്യാനി എന്നാണ് കൂട്ടീഞ്ഞോയെ കൂമാൻ വിശേഷിപ്പിച്ചത്.

” ഇന്ന് രാവിലെ സുവാരസുമായി ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹം ബാഴ്സയിൽ തുടരാൻ തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും ടീമിലെ മറ്റെല്ലാ താരങ്ങളെപോലെയും അദ്ദേഹവും ഭാഗമാവും. പക്ഷെ അദ്ദേഹം ക്ലബ്ബിൽ തുടരുകയാണോ അത്‌ പുറത്തു പോവുകയാണോ എന്നുള്ളത് ഞങ്ങൾക്കറിയില്ല ” കൂമാൻ പറഞ്ഞു. ” കൂട്ടീഞ്ഞോ കഠിനാദ്ധ്യാനം ചെയ്യുന്നുണ്ട്. വളരെയധികം ആത്മവിശ്വാസത്തോടെയാണ് അദ്ദേഹമിപ്പോൾ ഉള്ളത്. പരിശീലനവും പ്രകടനവും നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. അദ്ദേഹം വളരെയധികം ക്വാളിറ്റി ഉള്ള താരമാണ്. ഓരോ താരത്തിനും അവരുടെ കോച്ചിൽ നിന്നും പിന്തുണയും സഹായവും ആവിശ്യമുണ്ട് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *