സുവാരസിന്റെ കാര്യത്തിലെ വില്ലൻ ഞാനല്ല, അത് ക്ലബാണ്. തുറന്നു പറഞ്ഞ് കൂമാൻ!
സൂപ്പർ താരം സുവാരസ് ബാഴ്സ വിട്ടതിനെ തുടർന്ന് ചെറിയ തോതിലുള്ള വിവാദങ്ങൾ വീണ്ടും എഫ്സി ബാഴ്സലോണയിൽ തലപൊക്കി തുടങ്ങിയിരുന്നു. സുവാരസിനെ ബാഴ്സ പറഞ്ഞു വിട്ട രീതിയെ നിശിതമായി ലയണൽ മെസ്സി വിമർശിക്കുകയും ഇങ്ങനെയൊരു ചവിട്ടി പുറത്താക്കൽ അല്ല സുവാരസ് അർഹിക്കുന്നത് എന്നുമായിരുന്നു മെസ്സി തുറന്നു പറഞ്ഞത്. ഇപ്പോഴിതാ സുവരസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ റൊണാൾഡോ കൂമാൻ. സുവാരസിന്റെ കാര്യത്തിലെ വില്ലൻ ഞാനല്ല എന്നാണ് കൂമാൻ പറഞ്ഞിരിക്കുന്നത്. ക്ലബാണ് താരത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തതെന്നും സുവാരസിനെ പുറത്താക്കിയത് ക്ലബാണ് എന്നുമാണ് കൂമാൻ അറിയിച്ചിരിക്കുന്നത്. താൻ തുടക്കം മുതലേ അദ്ദേഹത്തോട് ബഹുമാനത്തോട് കൂടെയായിരുന്നു സംസാരിച്ചിരുന്നതെന്നും അദ്ദേഹം ഇവിടെ തുടരാൻ തീരുമാനിച്ചാൽ തന്റെ സ്‌ക്വാഡിന്റെ ഭാഗമാക്കാൻ താൻ ഒരുക്കമായിരുന്നുവെന്നും കൂമാൻ അറിയിച്ചു.
Koeman: I'm not the bad guy in the Suarez film https://t.co/gARac34Wsu
— SPORT English (@Sport_EN) September 26, 2020
” എല്ലാവരും സുവാരസിന്റെ കാര്യത്തിൽ എന്നെയാണ് മോശക്കാരനായി കാണുന്നത്. എന്നാൽ അങ്ങനെയല്ല. എന്റെ ആദ്യ ദിവസത്തെ കാൾ മുതൽ ഞാൻ അദ്ദേഹത്തോട് ഒരു താരമെന്ന രീതിയിലും ഒരു വ്യക്തി എന്ന രീതിയിലുമുള്ള ബഹുമാനം കാണിച്ചിരുന്നു. ഞാൻ എപ്പോഴും അദ്ദേഹത്തോട് പറഞ്ഞിരുന്നത് ഇവിടെ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നതാണ്. പക്ഷെ ഇവിടെ തുടരാൻ അദ്ദേഹം തീരുമാനിച്ചാൽ തങ്ങളുടെ സ്‌ക്വാഡിന്റെ ഭാഗമാക്കുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനങ്ങൾ കൈകൊണ്ടത് ക്ലബാണ്. എന്നെ അവർ ഇവിടെ നിയമിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ അവർ തീരുമാനിച്ചിരുന്നു. ഞാൻ സുവാരസിനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ ഭാവിയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പുതിയൊരു ക്ലബ് ലഭിച്ചിരിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും ഞാൻ നേരുന്നു ” കൂമാൻ പറഞ്ഞു.
“It seems that I have been the villain of this film." 👺
— Mirror Football (@MirrorFootball) September 26, 2020
Ronald Koeman refuses to take the blame for Luis Suarez's Barcelona exit as Lionel Messi fumes https://t.co/uzpd0VDi6d