സുവാരസിന്റെയും വിദാലിന്റെയും ട്രാൻസ്ഫർ വൈകുന്നു, കാരണം സാമ്പത്തികപ്രശ്നങ്ങൾ !

വരുന്ന പുതിയ സീസണിലേക്ക് തനിക്ക് ആവിശ്യമില്ല എന്ന് റൊണാൾഡ് കൂമാൻ അറിയിച്ച രണ്ട് താരങ്ങളാണ് ലൂയിസ് സുവാരസും ആർതുറോ വിദാലും. ഇതോടെ രണ്ട് പേരും ക്ലബ്‌ വിടാൻ നിർബന്ധിതരാവുകയായിരുന്നു. രണ്ട് പേർക്കും ബാഴ്സയുമായി ഇനിയും കരാർ അവശേഷിക്കുന്നുണ്ട്. എന്നിരുന്നാലും ബാഴ്സ ക്ലബ് വിടാൻ നിർബന്ധിച്ച സാഹചര്യത്തിൽ ഇരുവരും തങ്ങൾക്കുള്ള പുതിയ ക്ലബുകൾ കണ്ടെത്തിയിരുന്നു. രണ്ട് പേരും ഇറ്റാലിയൻ സിരി എയിലേക്കാണ് ചേക്കേറുന്നതെന്ന് ഏറെ കുറെ ഉറപ്പായതാണ്. സുവാരസ് പിർലോയുടെ യുവന്റസിലേക്കും വിദാൽ കോന്റെയുടെ ഇന്റർമിലാനിലേക്കുമാണ് ചേക്കേറുക. ഇരുവരും ക്ലബുകളുമായി പേർസണൽ ടെംസ് ഒക്കെ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ഇരുവരും ടീം വിടാൻ വൈകിക്കുന്നു എന്നതാണ്.

ഇതിന് കാരണവുമുണ്ട്. രണ്ട് പേരും സമാനമായ കാര്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇരുവർക്കും കരാർ ബാക്കിയുണ്ടായിട്ടും തങ്ങളെ പറഞ്ഞു വിടുന്നതിൽ പ്രതിഷേധിച്ച് ബാക്കിയുള്ള സാലറി തരണമെന്നാണ് ഇവരുടെ ആവിശ്യം. അതായത് ബാഴ്സ തങ്ങൾക്ക് സാലറി ഇനത്തിൽ വരും വർഷത്തിൽ തരേണ്ട തുക തന്നാൽ മാത്രമേ ക്ലബ് വിടുകയൊള്ളൂ എന്ന രൂപത്തിലാണ് വിദാലും സുവാരസും നിലകൊള്ളുന്നത്. എന്നാൽ ബാഴ്സ ഇതിന് തയ്യാറല്ല. മാത്രമല്ല ബാഴ്സ തന്നെ തങ്ങളെ ഒഴിവാക്കി വിടാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ ഫ്രീ ട്രാൻസ്ഫറിൽ തങ്ങളെ കൈമാറണമെന്നും ഇവർ ആവിശ്യപ്പെടുന്നുണ്ട്. എന്നാൽ സാമ്പത്തികപ്രതിസന്ധിയിൽ ബുദ്ദിമുട്ടുന്ന ബാഴ്സ ഇതിന് സമ്മതം മൂളിയേക്കില്ല. സുവാരസിനെ സംബന്ധിച്ചെടുത്തോളം മറ്റൊരു പ്രശ്നം ഇറ്റാലിയൻ പാസ്പോർട്ട്‌ ആണ്. അതിന്റെ ടെസ്റ്റ്‌ പാസായാൽ മാത്രമേ താരത്തിന് പാസ്പോർട്ട്‌ ലഭിക്കുകയൊള്ളൂ. ഏതായാലും ഇരുവരും നല്ല രൂപത്തിലല്ല ബാഴ്സയിൽ നിന്നും പോവുന്നത് എന്ന് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *