സിമയോണിയും ഗ്രീസ്മാനും പറഞ്ഞ സസ്പെൻസ് അനുഭവിക്കണം:അത്ലറ്റിക്കോയെ കുറിച്ച് ആൽവരസ്!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ വിയ്യറയലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്കാണ് ഈ മത്സരം നടക്കുക.വിയ്യാറയലിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അർജന്റൈൻ ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഹൂലിയൻ ആൽവരസ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത് കാണാനാണ്.
ആൽവരസ് ക്ലബ്ബിൽ എത്തിയതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ഡോക്യുമെന്ററി അത്ലറ്റിക്കോ തന്നെ പുറത്തു വിട്ടിരുന്നു. ക്ലബ്ബിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഹൂലിയൻ പറഞ്ഞിട്ടുണ്ട്.സിമയോണിയും ഗ്രീസ്മാനും മറ്റു അർജന്റൈൻ താരങ്ങളുമൊക്കെ സൂചിപ്പിച്ച ക്ലബ്ബിന്റെ ആ സസ്പെൻസ് തനിക്ക് അനുഭവിച്ചറിയണം എന്നാണ് ആൽവരസ് വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ ക്ലബ്ബിലെ അർജന്റീന താരങ്ങളുമായി സംസാരിച്ചിരുന്നു.അന്റോയിൻ ഗ്രീസ്മാനുമായി സംസാരിച്ചിരുന്നു.ഈ ആരാധകരുമായി ഞാൻ വളരെയധികം ഇഷ്ടത്തിലാകുമെന്ന് അവർ പറഞ്ഞു. ഈ ക്ലബ്ബ് എന്താണ് എന്ന് മനസ്സിലാക്കണമെങ്കിൽ അത് അനുഭവിച്ചറിയുക തന്നെ വേണം. അവരുടെ മെസ്സേജുകൾ തീർച്ചയായും എന്നെ ഉത്തേജിപ്പിക്കുന്നത് തന്നെയായിരുന്നു.ഡിയഗോ സിമയോണിയുമായും ജൂലിയാനോ സിമയോണിയുമായും ഞാൻ സംസാരിച്ചിരുന്നു. അവരൊക്കെ പറഞ്ഞത് ഞാൻ എക്സ്പീരിയൻസ് ചെയ്യേണ്ട ചില കാര്യങ്ങൾ ഇവിടെ ഉണ്ട് എന്നുള്ളതാണ്.ഒരല്പം സസ്പെൻസും അവർ അതിലേക്ക് ആഡ് ചെയ്തു.ആ സസ്പെൻസും അത്ലറ്റിക്കോ മാഡ്രിഡ് എന്ന ലോകവും അനുഭവിച്ചറിയാൻ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത് ‘ ഇതാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.
താരം ഇന്ന് അരങ്ങേറ്റം നടത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്നുള്ളത് വ്യക്തമല്ല.ഈ സമ്മറിൽ വേറെയും പ്രധാനപ്പെട്ട താരങ്ങളെ ക്ലബ്ബ് കൊണ്ടുവന്നിട്ടുണ്ട്. കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിനും ബാഴ്സലോണക്കും അത്ലറ്റിക്കോ വലിയ കോമ്പറ്റീഷൻ നൽകുമെന്നാണ് പൊതുവിൽ പ്രതീക്ഷിക്കപ്പെടുന്നത്.