സിനിമയെ വെല്ലുന്ന ട്വിസ്റ്റ്,വീരോചിതം ഈ തിരിച്ചു വരവ്, ഗ്രനാഡയെ തകർത്ത് ബാഴ്‌സ സെമിയിൽ!
88-ആം മിനുട്ട് വരെ രണ്ടു ഗോളിന് പിറകിൽ നിൽക്കുക. അതിന് ശേഷം അഞ്ചെണ്ണം തിരിച്ചടിക്കുക. ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന ഉദ്വേഗജനകമായ മത്സരമാണ് ഇന്നലെ കോപ്പ ഡെൽ റേയുടെ ക്വാർട്ടർ ഫൈനലിൽ നടന്നത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഗ്രനാഡയെ തകർത്തു വിട്ടത്. ജയത്തോടെ ബാഴ്‌സ സെമിയിൽ പ്രവേശിക്കുകയും ചെയ്തു.ബാഴ്സക്ക് വേണ്ടി ഗ്രീസ്‌മാൻ ഇരട്ടഗോളുകളും ഇരട്ട അസിസ്റ്റും നേടി. ഇരട്ടഗോളുകളുമായി ജോർദി ആൽബയും മിന്നിതിളങ്ങി.
WHAT! A! GAME! 🤯 pic.twitter.com/DNTbDW9Ozk
— FC Barcelona (@FCBarcelona) February 3, 2021
മത്സരത്തിന്റെ 33-ആം മിനുട്ടിലാണ് കെനഡി ഗ്രനാഡക്ക് വേണ്ടി ലീഡ് നേടുന്നത്.47-ആം മിനുട്ടിൽ സോൾഡാഡോ ഗ്രനാഡയുടെ ലീഡുയർത്തി. ഈ രണ്ട് ഗോളുകൾ വീട്ടാൻ ബാഴ്സ പിന്നീട് കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ഒടുവിൽ 88-ആം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ഗ്രീസ്‌മാൻ ഒരു ഗോൾ കണ്ടെത്തി. പിന്നാലെ ജോർദി ആൽബയുടെ ഗോളും വന്നു.92-ആം മിനിറ്റിൽ ഗ്രീസ്മാന്റെ അസിസ്റ്റിൽ നിന്ന് ആൽബ ഗോൾ നേടിയതോടെ മത്സരം സമനിലയിലായി. ഇതോടെ അധികസമയത്തേക്ക് മത്സരം നീണ്ടു.100-ആം മിനുട്ടിൽ ആൽബയുടെ അസിസ്റ്റിൽ നിന്ന് ഗ്രീസ്‌മാൻ വീണ്ടും ഗോൾ കണ്ടെത്തി.എന്നാൽ 103-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ വിക്കോ സമനില നേടി.പക്ഷെ 108-ആം മിനുട്ടിൽ ഡി ജോങ് ഗോൾ നേടിയതോടെ സ്കോർ 4-3 ആയി.113-ആം മിനിറ്റിൽ ഗ്രീസ്മാന്റെ അസിസ്റ്റിൽ നിന്ന് ആൽബ കൂടി ഗോൾ നേടിയതോടെ ബാഴ്സ ജയമുറപ്പിച്ചു.
How every 𝘤𝘶𝘭𝘦𝘳 in the world is feeling rn pic.twitter.com/cY0DnZ1SqY
— FC Barcelona (@FCBarcelona) February 3, 2021