സിദാൻ എങ്ങോട്ട്? അടുത്ത സുഹൃത്തിന് പറയാനുള്ളത് ഇങ്ങനെ!

കഴിഞ്ഞ സീസണോട് കൂടിയായിരുന്നു സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നത്. അത് മുതൽ സിദാൻ ഫ്രീ ഏജന്റാണ്. എന്നാൽ സമീപകാലത്ത് ചില റൂമറുകൾ പരന്നിരുന്നു. അതായത് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ ക്ലബ് വിടുമെന്നും പകരമായി സിദാൻ പിഎസ്ജിയിൽ എത്തുമെന്നായിരുന്നു റൂമറുകൾ. എന്നാൽ സിദാനെ തങ്ങൾ ഇതുവരെ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല എന്നുള്ളത് പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ വെളിപ്പെടുത്തിയതോടെ ആ റൂമറുകളിൽ കാര്യമില്ല എന്ന് വ്യക്തമാവുകയായിരുന്നു.

ഏതായാലും സിദാന്റെ ഭാവി പദ്ധതികളെ കുറിച്ച് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ ഡേവിഡ് ബെറ്റോണി ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതായത് ഉടൻ തന്നെ സിദാൻ ഒരു ടീമിനെ ഏറ്റെടുക്കാൻ സാധ്യത ഇല്ലെന്നും ഈ സീസൺ അദ്ദേഹം വിശ്രമത്തിലായിരിക്കുമെന്നുമാണ് ബെറ്റോണി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” സിദാന്റെ ഭാവി പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് എനിക്ക് കൃത്യമായി അറിയില്ല.അദ്ദേഹത്തിന്റെ അടുത്ത ടീം ഏതാവുമെന്നതിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടുമില്ല.അദ്ദേഹം പറഞ്ഞത് ഈയൊരു സീസൺ താൻ മാറി നിൽക്കുമെന്നാണ്.അദ്ദേഹം ഇപ്പോൾ കുടുംബത്തോടൊപ്പമാണ്.തീർച്ചയായും അദ്ദേഹം റെഡിയാവുമ്പോൾ അദ്ദേഹത്തിന് വരുന്ന ഓഫറുകൾ ഞങ്ങൾ ശ്രദ്ദിക്കും.എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം.അദ്ദേഹം വളരെ ഓപ്പൺ ആയ വ്യക്തിയാണ്.അദ്ദേഹത്തിന് ശരി എന്ന് തോന്നുന്ന ക്ലബ്ബിനെ അദ്ദേഹം തിരഞ്ഞെടുക്കും.അതിനെ ചുറ്റിപ്പറ്റി ഒരുപാട് ഘടകങ്ങൾ നില കൊള്ളുന്നുണ്ട്. ഏതായാലും അടുത്ത സീസണിൽ അദ്ദേഹം ഏത് ടീമിനെ പരിശീലിപ്പിക്കുമെന്നുള്ളത് കാത്തിരുന്നു കാണാം ” ഇതാണ് ബെറ്റോണി പറഞ്ഞത്.

റയൽ മാഡ്രിഡിനെ മാത്രമാണ് ഇതുവരെ സിദാൻ പരിശീലിപ്പിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ സിദാൻ ഏത് ക്ലബ്ബിനെ തിരഞ്ഞെടുത്താലും അത് നവ്യാനുഭവമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *