സിദാൻ ഉടൻ റയൽ വിടും!

റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ ഉടൻ റയൽ വിടുമെന്നുറപ്പാവുന്നു. വരും ദിവസങ്ങളിൽ തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിദാൻ തന്നെ സ്വയം സ്ഥാനമൊഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ചു മാർക്ക ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മുമ്പ് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത്‌ ഏറെക്കുറെ ഉറപ്പായ സ്ഥിതിയാണ്. തന്റെ രണ്ടാം വരവിന് ശേഷം ലാലിഗയും സൂപ്പർ കോപ്പ എസ്പാനയും നേടികൊടുത്തതിന് ശേഷമാണ് സിദാൻ പടിയിറങ്ങാൻ തീരുമാനിച്ചത്. എന്നാൽ ഈ സീസണിൽ ഒരൊറ്റ കിരീടം പോലും നേടാൻ റയലിന് കഴിഞ്ഞിരുന്നില്ല.താൻ ക്ലബ് വിട്ടേക്കുമെന്നുള്ള സൂചനകൾ മുമ്പ് തന്നെ സിദാൻ പത്രസമ്മേളനങ്ങളിൽ നൽകിയിരുന്നു.

കോപ്പ ഡെൽ റേയിൽ അൽകൊയാനോയോട് പരാജയമേറ്റ് പുറത്തായ അന്ന് സിദാന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ചാമ്പ്യൻസ് ലീഗ് സെമി വരെ മുന്നേറിയെങ്കിലും കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞില്ല എന്നതും സിദാന് വിമർശനങ്ങൾ ഏൽക്കാൻ കാരണമായി. ഏതായാലും പരസ്പരസമ്മതത്തോടെയായിരിക്കും സിദാൻ റയലിന്റെ പടികളിറങ്ങുക. 263 മത്സരങ്ങളിൽ റയലിനെ പരിശീലിപ്പിച്ച സിദാൻ ആകെ 174 വിജയങ്ങൾ നേടിയിട്ടുണ്ട്.മൂന്ന് ചാമ്പ്യൻസ് ലീഗ്, രണ്ട് ലാ ലിഗ,രണ്ട് സ്പാനിഷ് സൂപ്പർ കപ്പ്, രണ്ട് യുവേഫ സൂപ്പർ കപ്പ്,രണ്ട് ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നിവയൊക്കെ റയലിന് നേടിക്കൊടുക്കാൻ സിദാന് കഴിഞ്ഞിട്ടില്ല.രണ്ട് തവണ മികച്ച പരിശീലകനുള്ള പുരസ്‌കാരവും നേടി.ഏതായാലും സിദാന് പകരം ആര് എന്ന ചോദ്യമാണ് നിലവിൽ റയലിന് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *