സിദാന് പകരക്കാരൻ? റയൽ പരിഗണിക്കുന്നത് ഈ ഇവരെ!
റയൽ പരിശീലകൻ സിനദിൻ സിദാൻ ഈ സീസണോട് കൂടി റയലിന്റെ പരിശീലകസ്ഥാനമൊഴിയുമെന്ന വാർത്തകളാണ് ഇപ്പോൾ യൂറോപ്യൻ ഫുട്ബോൾ മാധ്യമങ്ങളിൽ സജീവം. താൻ സ്ഥാനമൊഴിയുകയാണെന്ന കാര്യം സിദാൻ റയൽ താരങ്ങളെ അറിയിച്ചു എന്നാണ് ഗോൾ ഡോട്ട് കോം ഉൾപ്പടെയുള്ള മാധ്യമങ്ങളുടെ കണ്ടെത്തൽ. 2018-ൽ അപ്രതീക്ഷിതമായി റയലിന്റെ പരിശീലകസ്ഥാനം രാജിവെച്ച വ്യക്തിയാണ് സിദാൻ. അത്കൊണ്ട് തന്നെ സിദാൻ രാജിവെക്കുമെന്നുള്ള അഭ്യൂഹങ്ങളെ റയൽ തള്ളികളഞ്ഞേക്കില്ല. നിലവിൽ സിദാന്റെ പകരക്കാരനായി മൂന്ന് പേരെയാണ് റയൽ പരിഗണിക്കുന്നത്.
🚨 Zinedine Zidane has told the Real Madrid squad that he’ll leave the club at the end of the season.
— MARCA in English (@MARCAinENGLISH) May 15, 2021
👉 https://t.co/W9G18oIE6q pic.twitter.com/YC5Gi6nqrA
3- ജോക്കിം ലോ
നിലവിൽ ജർമ്മനിയുടെ പരിശീലകൻ. ജർമ്മനിക്ക് വേൾഡ് കപ്പും കോൺഫെഡറേഷൻ കപ്പും നേടികൊടുത്തത് ജോക്കിം ലോയാണ്. എന്നാൽ സമീപകാലത്ത് മികച്ച പ്രകടനം നടത്താൻ ജർമ്മനിക്ക് കഴിഞ്ഞിട്ടില്ല. ഈ യൂറോ കപ്പോട് കൂടി സ്ഥാനമൊഴിയുമെന്ന് ലോ പ്രഖ്യാപിച്ചിരുന്നു.
2-അല്ലെഗ്രി
യുവന്റസിന്റെ ഇതിഹാസപരിശീലകൻ.എസി മിലാനും യുവന്റസിനും സിരി എ കിരീടം നേടികൊടുത്തിട്ടുണ്ട്.2017-ലെ ഏറ്റവും മികച്ച പരിശീലകനുള്ള ഫിഫയുടെ പുരസ്‌കാരത്തിൽ മൂന്നാം സ്ഥാനം നേടി.
1- റൗൾ
റയലിന്റെ ഇതിഹാസതാരം.റയൽ യൂത്ത് ടീമിനെയും കാസ്റ്റില്ലയെയും പരിശീലിപ്പിച്ചിട്ടുണ്ട്.റയൽ മാഡ്രിഡ് അണ്ടർ 19 ടീമിന് യുവേഫ യൂത്ത് ലീഗ് കിരീടം നേടികൊടുത്തു.