സിദാന്റെ അഭാവത്തിൽ തകർപ്പൻ ജയം, ബെറ്റോണി പറഞ്ഞതിങ്ങനെ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഉജ്ജ്വല വിജയം നേടാൻ കരുത്തരായറയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ ഡിപോർട്ടിവോ അലാവസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി കൊണ്ട് കരിം ബെൻസിമയും ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ഈഡൻ ഹസാർഡും രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് ടോണി ക്രൂസും തിളങ്ങുകയായിരുന്നു. എന്നാൽ റയൽ മാഡ്രിഡിനെ ഇന്നലെ പരിശീലിപ്പിച്ചിരുന്നത് സിനദിൻ സിദാൻ ആയിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ ഡേവിഡ് ബെറ്റോണി ആയിരുന്നു ഇന്നലെ റയലിന് തന്ത്രമോതിയിരുന്നത്.കോവിഡ് മൂലമാണ് ഇന്നലത്തെ മത്സരം സിദാന് നഷ്ടമായത്.മത്സരത്തിൽ മികച്ച വിജയം നേടാനായതിൽ താനും സിദാനും സന്തോഷവാനാണെന്ന് ഇദ്ദേഹം മത്സരശേഷം പ്രസ്താവിച്ചു.

” ഇത് ഞങ്ങൾ അർഹിച്ച വിജയമാണ്. മത്സരത്തിന്റെ നിയന്ത്രമേറ്റെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഒരുപാട് മികച്ച മുന്നേറ്റങ്ങൾ ഞങ്ങൾക്ക് നടത്താനായി. വളരെയധികം ഗൗരവരൂപേണ തന്നെയാണ് ഞങ്ങൾ ഈ മത്സരത്തിനെ സമീപിച്ചത്. ടീമിന്റെ ഈ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. പരിശീലകൻ സിദാനും സന്തോഷവാനാണ്.ടീമിന്റെ മനോഭാവം അദ്ദേഹത്തിന് ഇഷ്ടമായി. താരങ്ങളെ അഭിനന്ദിക്കാൻ അദ്ദേഹം എന്നോട് പ്രത്യേകം പറഞ്ഞിരുന്നു. ഇനി ഞങ്ങളുടെ ചിന്ത അടുത്ത മത്സരത്തെക്കുറിച്ച് മാത്രമാണ്. ഞങ്ങൾക്ക് ചെറിയ രീതിയിലുള്ള ഒരു വിശ്രമവും ആവശ്യമാണ് ” ബെറ്റോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *