സിദാനേക്കാൾ മികച്ച താരമാവാൻ കഴിയും:ബെല്ലിങ്ഹാമിനെ കുറിച്ച് ഇംഗ്ലീഷ് ഇതിഹാസം!
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ബ്രാഗയെ പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്‌ഹാം ഗോൾ കണ്ടെത്തിയിരുന്നു. ഇതോടെ റയലിന് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ബെല്ലിങ്ഹാം നേടിക്കഴിഞ്ഞു. മധ്യനിരതാരമായ ബെല്ലിങ്ഹാമിന്റെ ഈ മിന്നും ഫോം ഏവരെയും അമ്പരപ്പിക്കുന്നതാണ്.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി കൊണ്ട് വാഴ്ത്തപ്പെടുന്ന താരമാണ് സിനദിൻ സിദാൻ.പലരും സിദാനുമായി ബെല്ലിങ്ഹാമിനെ താരതമ്യം ചെയ്യുന്നുണ്ട്.സിദാനേക്കാൾ മികച്ചവനാകാനുള്ള കഴിവ് ജൂഡ് ബെല്ലിങ്ഹാമിനുണ്ട് എന്നാണ് ഇംഗ്ലീഷ് ഇതിഹാസമായ മൈക്കൽ ഓവൻ പറഞ്ഞിട്ടുള്ളത്.DAZN എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓവന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jude Bellingham is only the second man ever to score in his first three Champions League games for Real Madrid 👑 pic.twitter.com/kC4VSjrNFL
— GOAL (@goal) October 25, 2023
“സിദാനോളം, അതല്ലെങ്കിൽ സിദാനെക്കാൾ മികച്ചവനാവാനുള്ള കഴിവ് ജൂഡ് ബെല്ലിങ്ഹാമിനുണ്ട്. വളരെ അസാധാരണമായ ഒരു താരമാണ് ബെല്ലിങ്ഹാം. കരിയറിന്റെ തുടക്കത്തിൽ തന്നെ വളരെ ഉയർന്ന തലത്തിലേക്ക് നീങ്ങാനും മറ്റുള്ള മഹാരഥന്മാരുമായി താരതമ്യം ചെയ്യപ്പെടാനും അദ്ദേഹത്തിനു കഴിയുന്നു.വളരെ പ്രോമിസ്സിംഗ് ആയിട്ടുള്ള ഒരു താരമാണ് അദ്ദേഹം. താരത്തിന്റെ മെന്റാലിറ്റി വളരെ മികച്ചതാണ്. ഇപ്പോൾതന്നെ പലതും അദ്ദേഹം നേടിക്കഴിഞ്ഞു. അതുകൊണ്ടാണ് നമ്മൾ പൊട്ടൻഷ്യലിനെ കുറിച്ച് സംസാരിക്കുന്നത് ” ഓവൻ പറഞ്ഞു.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബെല്ലിങ്ഹാം ബൊറൂസിയ വിട്ടു കൊണ്ട് റയൽ മാഡ്രിഡിൽ എത്തിയിരുന്നത്.ഈ സമ്മറിലെ ഏറ്റവും മികച്ച സൈനിങ്ങ് എന്ന് അദ്ദേഹത്തെ ഇപ്പോൾ വിശേഷിപ്പിക്കാൻ കഴിയും. അടുത്ത മത്സരത്തിൽ ബാഴ്സലോണയെയാണ് ബെല്ലിങ്ഹാം നേരിടുക.