സിദാനെ പോലെ,ബെല്ലിങ്ങ്ഹാം എന്നെ അത്ഭുതപ്പെടുത്തി: റൊണാൾഡോ
ഈ സീസണിലായിരുന്നു ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാമിനെ വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്. ലാലിഗയിൽ 16 ഗോളുകൾ നേടിയ താരമാണ് ഇപ്പോൾ ടോപ് സ്കോറർ.ഈ മധ്യനിര താരത്തിൽ നിന്നും ഇത്രയധികം മികവോട് കൂടിയുള്ള പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ രംഗത്ത് വന്നിട്ടുണ്ട്. അതായത് ബെല്ലിങ്ങ്ഹാമിന്റെ ക്വാളിറ്റിയും പ്രകടനവും തന്നെ അത്ഭുതപ്പെടുത്തി എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.ബെല്ലിങ്ങ്ഹാം തന്നെ സിദാനെ ഓർമ്മിപ്പിക്കുന്നുവെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
🗣 Ronaldo: “I was watching a few matches at the Bernabéu and I was looking for Bellingham. He reminds me a little bit of Zidane.” @MailSport pic.twitter.com/tmDpNS75OK
— Madrid Xtra (@MadridXtra) March 11, 2024
“ബെല്ലിങ്ങ്ഹാം കളിക്കുന്ന രീതി ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.ഏറെക്കുറെ എല്ലാം മത്സരങ്ങളിലും അദ്ദേഹം ഗോൾ നേടുന്നു. എല്ലാ സമയവും മുന്നോട്ടുപോകുന്ന ഒരു താരമാണ് അദ്ദേഹം.ബെർണാബുവിൽ വെച്ച് കൊണ്ട് ചില മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എല്ലായിപ്പോഴും ഞാൻ തിരഞ്ഞിരുന്നത് ബെല്ലിങ്ങ്ഹാമിനെയായിരുന്നു.അദ്ദേഹവും അദ്ദേഹത്തിന്റെ കോളിറ്റിയും എന്നെ അത്ഭുതപ്പെടുത്തി.എപ്പോഴും ഗോളടിക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് അദ്ദേഹം.അദ്ദേഹം എന്നെ സിനദിൻ സിദാനെയാണ് ഓർമ്മപ്പെടുത്തുന്നത് “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
സസ്പെൻഷൻ മൂലം കഴിഞ്ഞ മത്സരം കളിക്കാൻ ബെല്ലിങ്ങ്ഹാമിന് സാധിച്ചിരുന്നില്ല.താരത്തിന്റെ അഭാവത്തിലും എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. അടുത്ത മത്സരത്തിലും ബെല്ലിങ്ങ്ഹാം ഉണ്ടാവില്ല.ഏപ്രിൽ ഒന്നാം തീയതി നടക്കുന്ന മത്സരത്തിലാണ് അദ്ദേഹം തിരിച്ചെത്തുക.