സിദാനെയും പെപ്പിനെയും ഒരുമിച്ച് മറികടന്ന് രണ്ട് റെക്കോർഡുകൾ സ്വന്തമാക്കാൻ സാവി!

ഇന്ന് ലാലിഗയിൽ നടക്കുന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ബാഴ്സലോണ കളത്തിൽ ഇറങ്ങുന്നുണ്ട്.മയ്യോർക്കയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 ന് മയ്യോർക്കയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിൽ ബാഴ്സയുടെ പരിശീലകനായ സാവിയെ കാത്തിരിക്കുന്നത് രണ്ട് റെക്കോർഡുകളാണ്.നമുക്ക് ആ റെക്കോർഡുകളെ ഒന്ന് പരിശോധിക്കാം.

ആദ്യമായി ലാലിഗയിൽ ഏറ്റവും കൂടുതൽ എവേ മത്സരങ്ങളിൽ തുടർച്ചയായി തോൽവി അറിയാത്ത പരിശീലകൻ എന്നുള്ള റെക്കോർഡ് റയൽ പരിശീലകനായിരുന്ന സിദാന്റെ പേരിലാണ്.2016-ൽ ലായിരുന്നു സിദാൻ ഈ റെക്കോർഡ് നേടിയിരുന്നത്.അതായത് 17 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്താൻ സിദാന്റെ റയലിനെ കഴിഞ്ഞിരുന്നു.

ഇപ്പോൾ ആ റെക്കോർഡിനൊപ്പമാണ് സാവിയുള്ളത്. ഇന്നത്തെ മത്സരത്തിൽ ബാഴ്സ അപരാജിതരായാൽ 18 എവേ മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിക്കൊണ്ട് സാവി റെക്കോർഡ് സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ ലാലിഗയിൽ 14 എവേ മത്സരങ്ങളിലും ഈ സീസണിൽ 3 എവേ മത്സരങ്ങളിലുമാണ് സാവിയുടെ ബാഴ്സ തോൽവി അറിയാതെ കുതിക്കുന്നത്.

അതേസമയം പെപ് ഗ്വാർഡിയോളയെ കൂടി ഈ മത്സരത്തിൽ മറികടക്കാനുള്ള അവസരം സാവിക്കുണ്ട്.ലാലിഗയിൽ തുടർച്ചയായി മൂന്നോ അതിലധികമോ ഗോളുകൾ നേടി കൊണ്ട് 5 മത്സരങ്ങൾ പൂർത്തിയാക്കിയ ബാഴ്സ പരിശീലകൻ എന്ന റെക്കോർഡ് പെപ്പിന്റെ പേരിലാണ്.2010/11 സീസണിൽ ആയിരുന്നു ഇത്. ഇതിനൊപ്പം എത്താൻ ഇപ്പോൾ സാവിക്ക് കഴിഞ്ഞിട്ടുണ്ട്.അതായത് കഴിഞ്ഞ അഞ്ച് ലാലിഗ മത്സരങ്ങളിലും സാവിയുടെ ബാഴ്സ മൂന്നോ അതിലധികമോ ഗോളുകൾ നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ മൂന്ന് ഗോളുകൾ നേടാനായാൽ ഈ റെക്കോർഡും സാവി സ്വന്തമാക്കും.

ഏതായാലും ഇന്നത്തെ മത്സരത്തോടെ കൂടി സാവിക്കും പെപ്പിനെയും സിദാനേയും ഒരുമിച്ച് മറികടക്കാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *