സാവി ഹാലണ്ടിനെ കണ്ടു? നീക്കങ്ങൾ അതിവേഗത്തിലാക്കി ബാഴ്സ!
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവസൂപ്പർ താരം എർലിംഗ് ഹാലണ്ട് ക്ലബ് വിടുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിരവധി ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്തുണ്ട്. Fc ബാഴ്സലോണ,മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകളാണ് താരത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്.എല്ലാ ക്ലബ്ബുകളും താരത്തിനു വേണ്ടി നീക്കങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ ഹാലണ്ടിനെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതായത് ഈയിടെ എഫ്സി ബാഴ്സലോണയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയും ഹാലണ്ടിന്റെ ഏജന്റായ മിനോ റയോളയും തമ്മിൽ മൊണാക്കോയിൽ വെച്ച് ചർച്ചകൾ നടത്തി എന്നാണ് അറിയാൻ കഴിയുന്നത്.റയോളയുമായി അടുത്ത ബന്ധം വെച്ചുപുലർത്തുന്ന ലപോർട്ട അത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്.
— Murshid Ramankulam (@Mohamme71783726) March 4, 2022
ഇപ്പോഴിതാ മറ്റൊരു റിപ്പോർട്ട് കൂടി സജീവമാകുന്നു.അതായത് ബാഴ്സയുടെ പരിശീലകനായ സാവിയും ഹാലണ്ടും തമ്മിൽ മ്യൂണിച്ചിൽ വെച്ച് നേരിട്ട് ചർച്ച നടത്തി എന്നാണ് ചില മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ബാഴ്സ അധികൃതർ ഇത് ശരി വെക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം ഒരു റൂമറായി അവശേഷിക്കുകയാണ്.
പക്ഷേ താരത്തിനു വേണ്ടി അതിവേഗം കരുക്കൾ നീക്കുന്നത് എഫ്സി ബാഴ്സലോണയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.ആകെ 190 മില്യൺ യുറോ ലഭിക്കുന്ന അഞ്ച് വർഷത്തേക്കുള്ള ഒരു ഓഫർ ലാപോർട്ട നൽകിയതായും അഭ്യൂഹങ്ങളുണ്ട്.റയൽ മാഡ്രിഡിന് താരത്തിൽ താൽപര്യമുണ്ടെങ്കിലും അവർ കിലിയൻ എംബപ്പേയിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.അത്കൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഹാലണ്ടുമായി കരാറിൽ എത്താനുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തുന്നത്.