സാവി എന്നെപ്പോലെയാണ്: പിന്തുണയുമായി ആഞ്ചലോട്ടി.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബാഴ്സലോണ പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയെ പരാജയപ്പെടുത്തിയത്.കാൻസെലോ,ഫെലിക്സ് എന്നിവരുടെ ഗോളുകളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്. ഇതോടുകൂടി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ട്. ബാഴ്സയുടെ പരിശീലകനായ സാവിക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ വിജയം.
കാരണം ലാലിഗയിലെ മോശം പ്രകടനത്തിന് ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്നുണ്ട്. അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങിയതോടുകൂടിയായിരുന്നു വിമർശനങ്ങൾ അധികരിച്ചത്. എന്നാൽ ഈ പരിശീലകനെ പിന്തുണച്ചുകൊണ്ട് പരിശീലകനായ കാർലോ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുള്ള. ഈ സാഹചര്യം കൈകാര്യം ചെയ്യാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സാവിയുടെ കൈവശമുണ്ട് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️ 'Xavi, like me, knows football very well'
— Mail Sport (@MailSport) November 28, 2023
Carlo Ancelotti backs Barcelona boss Xavi to turn poor form around amid mounting pressure 🤨 https://t.co/DxTswGowcF
“സാവി എന്നെപ്പോലെയാണ്.അദ്ദേഹത്തിന് ഫുട്ബോൾ നന്നായി അറിയാം. തീർച്ചയായും വിമർശനങ്ങൾ സ്വാഭാവികമാണ്.ചില സമയങ്ങളിൽ വിമർശനങ്ങൾ അധികരിക്കും. എന്നാൽ ഇതിനെയെല്ലാം മാനേജ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.അതിനുള്ള പരിചയസമ്പത്ത് ഈ പരിശീലകനുണ്ട്. ബാഴ്സയിലെ അന്തരീക്ഷം എന്താണ് എന്നത് കൃത്യമായി അറിയുന്ന പരിശീലകനാണ് അദ്ദേഹം. ഈ സാഹചര്യം കൈകാര്യം ചെയ്യാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ കൈവശം തന്നെയുണ്ട് “ആഞ്ചലോട്ടി പറഞ്ഞു.
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.നാപോളിയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇറ്റാലിയൻ ക്ലബ്ബിനെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.