സാവിയുടെ വരവ് അധികപ്രചോദനം നൽകുന്നു : ആൽബ!
ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നായിരുന്നു എഫ്സി ബാഴ്സലോണ തങ്ങളുടെ പരിശീലകനായ റൊണാൾഡ് കൂമാനെ പുറത്താക്കിയത്. തുടർന്ന് ഇതിഹാസതാരമായ സാവിയെ പുതിയ പരിശീലകനായി ബാഴ്‌സ നിയമിക്കുകയും ചെയ്തിരുന്നു. സാവിക്ക് കീഴിലെ ആദ്യമത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ വിജയിക്കുകയും ചെയ്തു.
ഏതായാലും സാവി പരിശീലനകനായി എത്തിയതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ബാഴ്‌സ താരമായ ജോർദി ആൽബ രേഖപ്പെടുത്തിയിട്ടുണ്ട്. സാവിയുടെ വരവ് തങ്ങൾക്കൊരു അധിക പ്രചോദനമായി എന്നാണ് ആൽബ അറിയിച്ചത്. കൂടാതെ സാവിയുടെ പരിശീലനരീതികളെയും ആൽബ പ്രശംസിച്ചു. ആൽബയുടെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 23, 2021
” സാവി പരിശീലകനായി എത്തിയത് ഞങ്ങൾക്കെല്ലാവർക്കും ഒരു എക്സ്ട്രാ മോട്ടിവേഷൻ നൽകുന്നു. എനിക്ക് തീർച്ചയായും അത് ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന് അഭിമാനം നൽകുന്ന കാര്യങ്ങൾ ഞങ്ങൾ ചെയ്യും. അതാണ് ഞങ്ങളുടെ മിഷൻ.ട്രെയിനിങിന് മുന്നേയുള്ള സാവിയുടെ പ്രവർത്തനങ്ങൾ വളരെ രസകരമാണ്.അത് ഞങ്ങളെയെല്ലാം ഒന്നിച്ചു നിർത്തുന്നു.ട്രെയ്നിങ് സെഷനുകൾ വളരെ രസകരവും ഡിമാന്റിങ്ങുമാണ്.ഞങ്ങൾ വളരെ ഹാപ്പിയാണ്.ഒരു പരിശീലകനെ പുറത്താക്കുക എന്നുള്ളത് ഈസിയായ കാര്യമാണ്.കാര്യങ്ങൾ നല്ല രൂപത്തിൽ പോകുന്നില്ലെങ്കിൽ അതിനുത്തരവാദി പരിശീലകൻ മാത്രമല്ല, മറിച്ച് താരങ്ങളും കൂടിയാണ്.ഒരു പരിശീലകനെ മാറ്റുന്നത് സന്തോഷകരമായ കാര്യമല്ല. പക്ഷേ സാവി എത്തിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്.എല്ലാവരോടും സാവി സംസാരിക്കുന്നുണ്ട്. പ്രത്യേകിച്ച് കളിക്കാത്തവരോട് പോലും സംസാരിക്കുന്നു.അത് ടീമിൽ പോസിറ്റീവായ കാര്യമാണ്.ഞങ്ങളിൽ സ്വയം വിശ്വാസമർപ്പിക്കാൻ അത് കാരണമാവുന്നു.വളരെ ഉത്സാഹമുള്ള വ്യക്തിയാണ് സാവി.ശുഭാപ്തി വിശ്വാസക്കാരനാണ്.അദ്ദേഹം ഞങ്ങളെയെല്ലാം ഒന്നിച്ചു നിർത്തുന്നു ” ആൽബ പറഞ്ഞു.
ഇനി ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിനാണ് സാവി ഒരുങ്ങുന്നത്.ബെൻഫിക്കയാണ് എഫ്സി ബാഴ്സലോണയുടെ എതിരാളികൾ.