സാവിയുടെ കീഴിൽ ബാഴ്സ ഇമ്പ്രൂവ് ആയിട്ടില്ല : കൂമാൻ

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബാഴ്സ തങ്ങളുടെ പരിശീലകനായ റൊണാൾഡ് കൂമാനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.അന്ന് ബാഴ്സ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനക്കാരായിരുന്നു.പിന്നീട് സാവി ബാഴ്സയുടെ പരിശീലകനായതോടെ ക്ലബ് മികവിലേക്കുയർന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ബാഴ്സ മോശം പ്രകടനമാണ് നടത്തുന്നത്.

ഏതായാലും ബാഴ്സയുടെ മുൻ പരിശീലകനായ കൂമാൻ നിലവിലെ ബാഴ്സയുടെ അവസ്ഥകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.സാവിയുടെ കീഴിൽ ബാഴ്സ മെച്ചപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് കൂമാൻ പറയുന്നത്. ഇതിന് ഉദാഹരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് റയലും ബാഴ്സയും തമ്മിലുള്ള പോയിന്റിന്റെ അന്തരമാണ്.കൂമാന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ ബാഴ്സയിൽ ഉണ്ടായിരുന്ന സമയത്തെ കുറിച്ച് ഒരു പുസ്തകമെഴുതാൻ എനിക്ക് സാധിക്കും. കാരണം ഒരുപാട് കാര്യങ്ങൾ അന്ന് സംഭവിച്ചിരുന്നു. കോവിഡ് പ്രശ്നങ്ങൾ,പ്രസിഡന്റിന്റെ അഭാവം, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടത് ഞാനായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച താരങ്ങളെ സൈൻ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല.ലയണൽ മെസ്സിയെയും ഗ്രീസ്മാനെയും നഷ്ടമായത് തിരിച്ചടിയായി.അതേസമയം മൂന്ന് സ്ട്രൈക്കർമാരെ സൈൻ ചെയ്യാൻ സാവിക്ക് സാധിച്ചു.എന്നാൽ താരതമ്യം ചെയ്യുന്നത് നല്ല ഒരു കാര്യമല്ല എന്നറിയാം. ഞാൻ ബാഴ്സ വിട്ട സമയത്ത് റയലുമായുള്ള അന്തരം 8 പോയിന്റായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഇരട്ടിയാണ് അന്തരം. അതുകൊണ്ടുതന്നെ സാവിക്ക് കീഴിൽ ബാഴ്സ ഇമ്പ്രൂവ് ആയിട്ടില്ല എന്ന് പറയേണ്ടിവരും.എന്നെ പോലെ തന്നെ സങ്കീർണ്ണമായ ഒരു ടാസ്ക്കാണ് സാവിയുടെ മുന്നിലുള്ളത്. പരിശീലനം വിശ്വസിക്കുകയും പിന്തുണക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത് ” ഇതാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.

അവസാനമായി ബാഴ്സ ക്യാമ്പ് നൗവിൽ കളിച്ച മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.ഇതോടെ ഈ സീസൺ കിരീടമില്ലാതെ ബാഴ്സക്ക് അവസാനിപ്പിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *