സാവിയുടെ ആ നീക്കം എന്നെ ഞെട്ടിച്ചു കളഞ്ഞു : വാൽവെർദെ
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സ അത്ലറ്റിക്ക് ബിൽബാവോയെ പരാജയപ്പെടുത്തിയത്. ഒരു ഗോളും മൂന്ന് അസിസ്റ്റും നേടിയ ഡെമ്പലെയാണ് ഈ മിന്നും വിജയം ബാഴ്സക്ക് സമ്മാനിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ലെവന്റോസ്ക്കിയും മികച്ചു നിന്നു.
ഈ മത്സരത്തിനുശേഷം സാവിയെയും ബാഴ്സയെയും പ്രശംസിച്ചുകൊണ്ട് മുൻ ബാഴ്സ പരിശീലകനും ഇപ്പോഴത്തെ ബിൽബാവോ പരിശീലകനുമായ ഏണസ്റ്റോ വാൽവെർദെ രംഗത്ത് വന്നിട്ടുണ്ട്. അതായത് സാവിയുടെ ഈ മത്സരത്തിലെ കളിശൈലി തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
🎙️| Ernesto Valverde: “Xavi’s approach with 4 midfielders and Pedri on the left surprised me. It disturbed us.” #fcblive pic.twitter.com/f8SVJegwRP
— BarçaTimes (@BarcaTimes) October 23, 2022
” ഈ ബാഴ്സലോണ സ്‌ക്വാഡ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.അവർ ഞങ്ങളെ ഇല്ലാതാക്കി കളഞ്ഞു. ഇന്ന് ഡെമ്പലെ അവിശ്വസനീയ താരമായിരുന്നു.5 മിനുട്ടിനിടെയാണ് അവർ രണ്ടു ഗോളുകൾ നേടിയത്. അതോടെ മത്സരം കൈവിട്ടുപോയി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു.ഞങ്ങൾ നന്നായി അനുഭവപ്പെട്ടു. പ്രത്യേകിച്ച് നാല് മിഡ്ഫീൽഡർമാരെ കളിപ്പിച്ചതും പെഡ്രിയെ ഇടത് ഭാഗത്ത് കളിപ്പിച്ചതുമായ സാവിയുടെ തന്ത്രം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി, മാത്രമല്ല അത് ഞങ്ങളെ ശല്യപ്പെടുത്തുകയും ചെയ്തു ” വാൽവെർദെ പറഞ്ഞു.
നിലവിൽ ലാലിഗയിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് എഫ്സി ബാഴ്സലോണ ഉള്ളത്. ഒന്നാം സ്ഥാനക്കാരായ റയലിനേക്കാൾ മൂന്ന് പോയിന്റ് കുറവാണ് ബാഴ്സക്ക് ഉള്ളത്. അതേസമയം ആറാം സ്ഥാനത്താണ് അത്ലറ്റിക്ക് ബിൽബാവോയുള്ളത്.