സാവിയുടെ ആദ്യ സ്റ്റാർട്ടിങ് ഇലവൻ എങ്ങനെയായിരിക്കും? സാധ്യതകൾ ഇങ്ങനെ!
എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതയേറ്റ സാവിക്ക് ഇന്ന് ആദ്യ അങ്കമാണ്.ലാലിഗയിൽ നടക്കുന്ന പതിനാലാം റൗണ്ട് പോരാട്ടത്തിൽ എസ്പനോളാണ് ബാഴ്‌സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ബാഴ്‌സയെ സംബന്ധിച്ചിടത്തോളം പോയിന്റ് ടേബിളിലെ ഒൻപതാം സ്ഥാനക്കാരാണ് അവർ. അത്കൊണ്ട് തന്നെ ഒരു തിരിച്ചു വരവ് ബാഴ്‌സക്ക് അത്യാവശ്യമാണ്. സാവിക്ക് കീഴിലെ ആദ്യ മത്സരം വിജയിച്ചു കൊണ്ടു തുടങ്ങാൻ ബാഴ്സക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഏതായാലും എസ്പനോളിനെതിരെയുള്ള സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്.പുതുതായി ടീമിൽ എത്തിച്ച ഡാനി ആൽവസിന് കളിക്കാൻ കഴിയില്ല. ജനുവരി വരെ അദ്ദേഹം കാത്തിരിക്കേണ്ടിയിരിക്കുന്നു.
ഗോൾകീപ്പറായി കൊണ്ട് ടെർസ്റ്റീഗൻ തന്നെയായിരിക്കും. സെന്റർബാക്കുമാരായി റൊണാൾഡ് അരൗഹോയും എറിക് ഗാർഷ്യയും അണിനിരക്കും. ഗാർഷ്യ പരിക്കിൽ നിന്നും മുക്തനായി എന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം സെർജിനോ ഡെസ്റ്റിന് പരിക്കാണ്. അത്കൊണ്ട് തന്നെ ആ പൊസിഷനിൽ ഓസ്കാർ മിങ്കേസയെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.കൂടാതെ മറുവശത്ത് ജോർഡി ആൽബയും ഇടം നേടും.
— Murshid Ramankulam (@Mohamme71783726) November 20, 2021
മധ്യനിരയിൽ സെർജിയോ ബുസ്ക്കെറ്റ്സിന് സ്ഥാനമുറപ്പാണ്. അദ്ദേഹത്തോടൊപ്പം ഫ്രങ്കി ഡി യോങ്ങും സ്ഥാനം പിടിക്കും. കൂടാതെ നിക്കോയായിരിക്കും ഇരുവർക്കുമൊപ്പം ഉണ്ടാവുക. സാവി ഈ യുവതാരത്തെ പരിഗണിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
മുന്നേറ്റനിരയിൽ മെംഫിസ് ഡീപേ ഉണ്ടാവും. ലെഫ്റ്റ് വിങ്ങിലായിരിക്കും അദ്ദേഹം സ്റ്റാർട്ട് ചെയ്യുക. സ്‌ട്രൈക്കറായി ലൂക്ക് ഡി യോങ്ങിനെയായിരിക്കും പരിഗണിക്കുക. റൈറ്റ് വിങ്ങിൽ ഒരു അപ്രതീക്ഷിത താരത്തെ സാവി ഉൾപ്പെടുത്തിയേക്കും.ബാഴ്‌സ ബിയിൽ അബ്ദെ എസ്സൽസൂലി ഇടം നേടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. താരത്തിന്റെ പ്രകടനം സാവിയെ ആകർഷിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.