സാവിയുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കണം, ബാഴ്സയുടെ പദ്ധതികൾ ഇങ്ങനെ!

ഈ സീസണിൽ ഒരൊറ്റ കിരീടം പോലും നേടാൻ ബാഴ്സക്ക് കഴിയില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് വേണ്ടി ടീമിന്റെ കരുത്ത് ഇനിയും വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.ബാഴ്സയുടെ പരിശീലകനായ സാവിക്ക് പല പൊസിഷനുകളിലേക്കും താരങ്ങളെ ആവശ്യമുണ്ട്. അത് നടപ്പിലാക്കി കൊടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്. അത് ഏതൊക്കെയാണ് എന്നുള്ളത് പരിശോധിക്കാം.

ഗോൾകീപ്പർ – രണ്ടാം ഗോൾ കീപ്പറായ നെറ്റോ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.അത്കൊണ്ട് തന്നെ ഇനാക്കി പെനയെ ബാഴ്സ തിരിച്ച് എത്തിച്ചേക്കും.

റൈറ്റ് ബാക്ക് – ഡാനി ആൽവേസ്,സെർജിനോ ഡെസ്റ്റ്,സെർജി റോബെർട്ടോ എന്നിവർ നിലവിൽ ലഭ്യമാണ്. പക്ഷേ ചെൽസിയുടെ ആസ്പിലിക്യൂട്ടയെ സാവി ലക്ഷ്യംവക്കുന്നുണ്ട്.

സെന്റർ ബാക്ക് – ഗാർഷ്യ,പീക്കെ,അരൗഹോ എന്നിവർ ക്ലബ്ബിൽ തുടരും.ഉംറ്റിറ്റി,ലെങ്ലെറ്റ്,മിങ്കെസ എന്നിവരെ ബാഴ്സ ഒഴിവാക്കിയേക്കും.ക്രിസ്റ്റൻസണെ ടീമിൽ എത്തിക്കാൻ സാവി താത്പര്യപ്പെടുന്നുണ്ട്.

ലെഫ്റ്റ് ബാക്ക് – ജോർദി ആൽബയെ ആശ്രയിച്ചാണ് നിലവിൽ ബാഴ്സ മുന്നോട്ട് പോകുന്നത്.മാർക്കോസ് അലോൺസോ,ഹോസെ ലൂയിസ് ഗയ എന്നിവരെയൊക്കെ സാവി നോട്ടമിട്ടിട്ടുണ്ട്.

ഡിഫൻസീവ് മിഡ്ഫീൽഡർ- ബുസ്ക്കെറ്റ്സാണ് നിലവിൽ ബാഴ്സയുടെ ഫസ്റ്റ് ചോയ്സ്.എസി മിലാനിലെ ഫ്രാങ്ക്‌ കെസ്സിയുടെ വരവ് ബാഴ്സയെ സഹായിച്ചേക്കും.

അറ്റാക്കിങ് മിഡ്‌ഫീൽഡർ – ഡി ജോങ്,പെഡ്രി,നിക്കോ,ഗാവി എന്നിവരെയൊക്കെ നിലവിൽ ലഭ്യമാണ്.റിക്കി പുജ് ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.

റൈറ്റ് വിങ് – ഡെമ്പലെ ക്ലബ്ബ് വിടുമോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ല. ക്ലബ്ബ് വിട്ടാല് ബ്രസീലിയൻ സൂപ്പർതാരമായ റഫീഞ്ഞയെ സാവി പരിഗണിക്കും.ട്രയോറെ ക്ലബ്ബ് വിടാനാണ് സാധ്യത.

സെന്റർ ഫോർവെഡ് – ഔബമയാങ്‌ ആണ് ബാഴ്സയുടെ നിലവിലെ ഫസ്റ്റ് ചോയ്സ്.ഡീപേ,ഫാറ്റി,ഫെറാൻ എന്നിവരെയൊക്കെ ബാഴ്സ ഉപയോഗപ്പെടുത്താറുണ്ട്. പക്ഷേ റോബർട്ട് ലെവന്റോസ്ക്കിയെ നിലവിൽ സാവിക്ക് ആവശ്യമുണ്ട്.

ലെഫ്റ്റ് വിങ് – ഡീപേ,ഫാറ്റി,ഫെറാൻ എന്നിവരെ ബാഴ്സക്ക് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇവിടെ അഴിച്ചുപണി നടത്താൻ സാധ്യതയില്ല.

ഇതൊക്കെയാണ് ബാഴ്സയുടെ പദ്ധതികൾ. പക്ഷേ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും ബാഴ്സക്ക് തലവേദനയാണ്.

Leave a Reply

Your email address will not be published. Required fields are marked *