സാവിക്ക് സ്ഥാനം നഷ്ടമാകുമോ? പകരക്കാരനെ കണ്ടു വെച്ച് ബാഴ്സ!

ഈ സീസണിൽ ബാഴ്സയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിൽ അല്ല മുന്നോട്ടുപോകുന്നത്. ലാലിഗയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബാഴ്സക്ക് സാധിക്കുന്നുണ്ട് എന്നുള്ളത് വാസ്തവം തന്നെ. പക്ഷേ യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഇപ്പോൾ ബാഴ്സ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരുന്നത്.

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവിക്ക് കീഴിൽ വലിയ മുന്നേറ്റങ്ങൾ ഒന്നും തന്നെ ബാഴ്സക്ക് ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.സാവിയുടെ വിജയശതമാനം ബാക്കിയുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കുറവാണ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ ഒരു തുക ചിലവഴിച്ച താരങ്ങളെ എത്തിച്ചിട്ടും ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയാത്തതും സാവിക്ക് വലിയ വിമർശനങ്ങൾ നേടിക്കൊടുക്കുന്നുണ്ട്.

പക്ഷെ സാവിയെ തൽസ്ഥാനത്ത് നിന്ന് മാറ്റാനൊന്നും ബാഴ്സ നിലവിൽ ഉദ്ദേശിക്കുന്നില്ല.പക്ഷെ ബാഴ്സ കിരീടമില്ലാതെ വർഷങ്ങൾ തുടരുകയാണെങ്കിൽ ഇക്കാര്യം ബാഴ്സക്ക് പരിഗണിക്കേണ്ടി വന്നേക്കും. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ബാഴ്സ പകരക്കാരനായി കൊണ്ട് ഒരു പരിശീലകനെ കണ്ടെത്തിയിട്ടുണ്ട്.ആഴ്സണലിന്റെ പരിശീലകനായ മികേൽ ആർട്ടെറ്റയെയാണ് ഇപ്പോൾ ബാഴ്സ കണ്ടുവെച്ചിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ ആഴ്സണലിനെ മികച്ച രൂപത്തിലാണ് ആർട്ടെറ്റ റീ ബിൽഡ് ചെയ്തിരിക്കുന്നത്. മാത്രമല്ല മുമ്പ് ബാഴ്സയുടെ യൂത്ത് ടീമിൽ മുമ്പ് കളിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ആർട്ടെറ്റ. ബാഴ്സ അധികൃതരുമായി മികച്ച ബന്ധം വെച്ചുപുലർത്തുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ ആർട്ടെറ്റയെ പരിശീലകനായി കൊണ്ടുവരാൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട് എന്നുള്ളതാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *