സാബി അലോൺസോ റയലിന്റെ കോച്ച്,പ്ലാനുമായി പെരസ്!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സാബി അലോൺസോക്ക് കീഴിൽ ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസൻ പുറത്തെടുക്കുന്നത്. പരാജയം അറിയാതെ വലിയൊരു കുതിപ്പ് തന്നെ ഇപ്പോൾ അവർ നടത്തുന്നുണ്ട്.മാത്രമല്ല ജർമൻ ലീഗ് കീരീടത്തിലേക്ക് അവർ അതിവേഗം കുതിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കിനെക്കാൾ 13 പോയിന്റിന്റെ ലീഡ് അവർക്കുണ്ട്.ലീഗിൽ ഒരു തോൽവി പോലും അവർക്ക് അറിയേണ്ടി വന്നിട്ടില്ല.
പരിശീലകൻ സാബി അലോൺസോയുടെ ഈ മികവ് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല ഈ സീസണിന് ശേഷം അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്, പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ എന്നിവരാണ് പ്രധാനമായും ഈ പരിശീലകന് വേണ്ടി ശ്രമിച്ചത്. എന്നാൽ തന്റെ നിലപാട് അലോൺ സോ തന്നെ വ്യക്തമാക്കിയിരുന്നു.ബയേറിൽ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് സാബി പറഞ്ഞിരുന്നു.ബയേൺ,ലിവർപൂൾ എന്നിവരുടെ ഓഫറുകളെ അദ്ദേഹം നിരസിക്കുകയായിരുന്നു.
🚨 @MatteMoretto: “I think that Xabi Alonso knows that the possibility of him being Real Madrid’s coach exists in his future. And it does.
— Madrid Xtra (@MadridXtra) March 31, 2024
There are important people at Real Madrid who believe that Xabi is the perfect Ancelotti replacement. Florentino regards him very highly.” pic.twitter.com/Z2DRQThNWU
ഇത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഒരു കാര്യമാണ്. അവരുടെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് 2026 ലാണ് അവസാനിക്കുക. ആ കരാർ അവസാനിച്ചതിനുശേഷം റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനത്തേക്ക് സാബി അലോൺസോയെ കൊണ്ടുവരിക. ഇതാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസ് തീരുമാനിച്ചിട്ടുള്ള പ്ലാൻ.
കാർലോ ആഞ്ചലോട്ടിയുടെ പെർഫെക്റ്റ് റീപ്ലേസ്മെന്റ് എന്നാണ് പെരസ് സാബിയുടെ കാര്യത്തിൽ വിശ്വസിക്കുന്നത്.മുൻപ് റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സാബി അലോൺസോ.റയൽ മാഡ്രിഡിൽ നിന്നും ഓഫർ വന്നു കഴിഞ്ഞാൽ തീർച്ചയായും അദ്ദേഹം സ്വീകരിക്കാൻ തന്നെയാണ് സാധ്യത.റയലിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് സാബി അലോൺസോ.