സങ്കീർണ്ണമാണ് :മെസ്സിയുടെ പിതാവിന്റെ പ്രസ്താവനയിൽ ആരാധകർക്ക് ആശങ്ക.
ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്.ഇന്നലെയായിരുന്നു ഈ ശ്രമങ്ങൾ തകൃതിയായത്. ലാലിഗയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട മെസ്സിയുടെ പിതാവുമായി ചർച്ചകൾ നടത്തുകയായിരുന്നു.
പക്ഷേ ഒരു ഫോർമൽ ഓഫർ ഇതുവരെ മെസ്സിക്ക് നൽകാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. ഒരുപാട് തടസ്സങ്ങൾ ഇപ്പോഴും ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.ഇതിനിടെ ജോർഹെ മെസ്സിയുടെ പുതിയ പ്രസ്താവന ആരാധകർക്ക് ആശങ്ക നൽകിയിട്ടുണ്ട്. കാര്യങ്ങൾ സങ്കീർണ്ണമാണെന്നും ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചുവരുന്നത് സംഭവിക്കുമോ എന്നുള്ളത് തനിക്കറിയില്ല എന്നുമാണ് ജോർഹെ മെസ്സി പറഞ്ഞിട്ടുള്ളത്.
മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തണമെങ്കിൽ ഇനിയും ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിക്കേണ്ടതുണ്ട് എന്നാണ് പിതാവ് പറഞ്ഞിട്ടുള്ളത്. ഏതായാലും ഇന്നോ നാളെയോ ആയിട്ട് ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലയണൽ മെസ്സിയുടെ ക്യാമ്പ് ഈ വിഷയത്തിൽ ഉടൻതന്നെ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പുറപ്പെടുവിക്കും.അതിലൂടെയായിരിക്കും താരം തന്നെ ഭാവി പ്ലാനുകൾ വെളിപ്പെടുത്തുക.
❗️Jorge Messi says they will release a statement in 2 days about Leo Messi's future. They will inform if he returns to Barça or not, in any case they will release a statement.
— Barça Universal (@BarcaUniversal) June 5, 2023
— @JijantesFC pic.twitter.com/GNhvEmUW8m
ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ വരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഇതുവരെ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടു പാർട്ടികൾക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. മെസ്സിയുടെ കാര്യത്തിൽ യാതൊരുവിധ പുരോഗതികളും രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത് ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്റർ മിയാമി,അൽ ഹിലാൽ എന്നിവരുടെ ഓപ്ഷനുകൾ ഇപ്പോഴും മെസ്സിയുടെ മുന്നിലുണ്ട്. ഏതായാലും പരമാവധി ശ്രമങ്ങൾ ബാഴ്സ നടത്തും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.