സംഭവബഹുലം, വീരോചിതം ഈ തിരിച്ചു വരവ്, ബാഴ്സ ഫൈനലിൽ!
യഥാർത്ഥ ബാഴ്സയുടെ പോരാട്ടവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ച ഒരു മത്സരത്തിനാണ് ഇന്നലെ ക്യാമ്പ് നൗ സാക്ഷ്യം വഹിച്ചത്. ആദ്യപാദത്തിൽ രണ്ട് ഗോളുകൾക്ക് തകർന്നടിഞ്ഞ ബാഴ്‌സ രണ്ടാം പാദത്തിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഫലമായി കോപ്പ ഡെൽ റേ ഫൈനലിലേക്ക് പ്രവേശിക്കാനും ബാഴ്സക്ക് സാധിച്ചു. ബാഴ്സ പുറത്താവലിന്റെ വക്കിലായിരുന്ന സമയത്ത് ഇഞ്ചുറി ടൈമിൽ ജെറാർഡ് പിക്വേ നേടിയ ഗോളാണ് യഥാർത്ഥത്തിൽ ബാഴ്‌സക്ക് പുതുജീവൻ സമ്മാനിച്ചത്.ബാഴ്സക്ക് വേണ്ടി ഡെംബലെ, പിക്വേ,ബ്രൈത്വെയിറ്റ്, എന്നിവർ ഗോൾ നേടി. എന്നാൽ സെവിയ്യക്ക് തിരിച്ചടികൾ മാത്രമായിരുന്നു ഇന്നലെ. ലുകാസ് ഒകമ്പസ് പെനാൽറ്റി പാഴാക്കിയപ്പോൾ ഫെർണാണ്ടൊ റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.
B E L I E V E I T ! #BarçaSevilla pic.twitter.com/xjiLHO3h5C
— FC Barcelona (@FCBarcelona) March 3, 2021
മെസ്സി, ഡെംബലെ എന്നിവരാണ് ബാഴ്‌സയെ നയിച്ചത്.മത്സരത്തിന്റെ 12-ആം മിനുട്ടിലാണ് ഡെംബലെയുടെ തകർപ്പൻ ഗോൾ പിറക്കുന്നത്. ബോക്സിന് വെളിയിൽ നിന്ന് ഒരു മനോഹരമായ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.പിന്നീട് 73-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയാണ് സെവിയ്യ പാഴാക്കിയത്. ഒകമ്പസിന്റെ പെനാൽറ്റി ടെർസ്റ്റീഗൻ കയ്യിലൊതുക്കുകയായിരുന്നു.92-ആം മിനിറ്റിലണ് ഫെർണാണ്ടൊ റെഡ് കണ്ട് പുറത്ത് പോവുന്നത്.പിന്നീട് മത്സരം അവശേഷിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പിക്വേയുടെ ഗോൾ വരുന്നത്.ഗ്രീസ്മാന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് പിക്വേ ഗോൾ നേടിയത്.95-ആം മിനുട്ടിൽ ആൽബയുടെ അസിസ്റ്റിൽ നിന്ന് ബ്രൈത്വെയിറ്റ് ഗോൾ നേടിയതോടെ കാര്യങ്ങൾ ബാഴ്‌സക്കൊപ്പമായി.ഒടുവിൽ ബാഴ്സ ഫൈനലിലേക്ക് ടിക്കെറ്റെടുക്കുകയായിരുന്നു.
WE'RE THROUGH TO THE COPA DEL REY FINAL! 🏆 pic.twitter.com/TpUlFTU66d
— FC Barcelona (@FCBarcelona) March 3, 2021