ശസ്ത്രക്രിയ, ടെർ സ്റ്റീഗൻ യൂറോ കപ്പിനുണ്ടാവില്ല!

എഫ്സി ബാഴ്സലോണ ഗോൾകീപ്പർ മാർക്ക് ആൻഡ്രേ ടെർസ്റ്റീഗൻ ശസ്ത്രക്രിയക്ക് വിധേയനായേക്കും. കഴിഞ്ഞ ദിവസം ടെർസ്റ്റീഗൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.29-കാരനായ താരം ബാഴ്സയുടെ അവസാനമത്സരത്തിനും ഉണ്ടാവില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ സെൽറ്റ വിഗോയോട് പരാജയപ്പെട്ടതോടെ ലീഗിലെ ബാഴ്‌സയുടെ കിരീടപ്പോരാട്ടം അവസാനിച്ചിരുന്നു. ഇതോടെയാണ് ടെർസ്റ്റീഗൻ സർജറിക്ക് വിധേയനാവാൻ തീരുമാനിച്ചത്. താരത്തിന്റെ കാൽമുട്ടിനാണ് സർജറി നടത്തുക. അടുത്ത സീസണിന് ഒരുങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ടെർസ്റ്റീഗൻ ഇപ്പോൾ തന്നെ സർജറിക്ക് വിധേയനാവുന്നത്. ഇതോടെ ജൂണിൽ നടക്കുന്ന യൂറോ കപ്പിൽ ജർമ്മനിയുടെ സ്‌ക്വാഡിൽ ഉണ്ടാവില്ലെന്ന് ടെർ സ്റ്റീഗൻ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

” കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ ഞാൻ വളരെയധികം അസ്വസ്ഥനാണ്. ഇനി ലാലിഗയിൽ ഞങ്ങൾക്ക് റോളില്ല.സങ്കീർണമായ രീതിയിൽ ഒരു സീസൺ തുടങ്ങിയ ശേഷം 19 മത്സരങ്ങൾ പരാജയപ്പെടാതെ ഞങ്ങൾ മികച്ച ഫോമിൽ കളിച്ചിരുന്നു. എന്നാൽ ആ ഫോം തുടർന്ന് കൊണ്ടുപോവുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു.ക്ലബ്ബിന്റെ മെഡിക്കൽ ടീമിനൊപ്പം, കാൽമുട്ടിന്റെ സർജറിക്ക് വിധേയനാവാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്.ഈ സമ്മറിൽ നടക്കുന്ന ജർമ്മനിക്കൊപ്പമുള്ള യൂറോ കപ്പ് നഷ്ടപ്പെടുന്നതിൽ എനിക്ക് ദുഃഖമുണ്ട്.വർഷങ്ങൾക്ക് ശേഷം എന്റെ രാജ്യത്തെ വീട്ടിൽ നിന്നും പിന്തുണക്കുന്ന ഒരു ആരാധകനായി ഞാൻ മാറുകയാണ്.സമ്മർ ബ്രേക്കിന് ശേഷം എനിക്കും ആരാധകർക്കും തിരിച്ചെത്താൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഒരു ബുദ്ധിമുട്ടേറിയ സമയത്തും ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു ” ടെർ സ്റ്റീഗൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

https://www.instagram.com/p/CO-SpqmgAkZ/?utm_medium=copy_link

Leave a Reply

Your email address will not be published. Required fields are marked *