വൻ തുക പാഴായോ?ഡി യോങ്ങിന്റെ കാര്യത്തിൽ ബാഴ്സക്ക് ആശങ്ക!

2019-ലായിരുന്നു എഫ്സി ബാഴ്സലോണ ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങ്ങിനെ അയാക്സിൽ നിന്നും സ്വന്തമാക്കിയത്.75 മില്യൺ യുറോയെന്ന വൻ തുകയായിരുന്നു ഈ മധ്യനിര താരത്തിനു വേണ്ടി ബാഴ്സ ചിലവഴിച്ചത്.പക്ഷെ ബാഴ്സക്ക് ഏറ്റവും അനുയോജ്യമായ താരമാണ് എന്നാണ് ഡി യോങ്ങിനെ പലരും വിലയിരുത്തിയിരുന്നത്.

മധ്യനിരയിൽ ഒരുപാട് കാലത്തേക്കുള്ള താരമെന്ന നിലയിലാണ് ഡി യോങ്ങിനെ ബാഴ്സ സ്വന്തമാക്കിയത്.ഏണസ്റ്റോ വാൽവെർദെക്ക് കീഴിൽ മോശമല്ലാത്ത ഒരു സ്റ്റാർട്ടിങ് ഡി യോങ്ങിന് ലഭിച്ചു.പിന്നീട് സെറ്റിയന്റെ കീഴിൽ ഡി യോങ്‌ തീർത്തും നിറം മങ്ങുകയായിരുന്നു.എന്നാൽ കൂമാൻ വന്നതോടുകൂടി ചെറിയൊരു പുരോഗതി താരത്തിന്റെ കാര്യത്തിൽ ഉണ്ടായി.പക്ഷെ ഇപ്പോൾ സാവിക്ക് കീഴിലും ബാഴ്സയുടെ അവിഭാജ്യഘടകമായി മാറാൻ താരത്തിന് സാധിച്ചിട്ടില്ല.

കോപ ഡെൽ റേയിൽ അത്ലറ്റിക്ക് ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ ബാഴ്സയുടെ സ്റ്റാർട്ടിങ് ഇലവനിൽ സാവി ഡി യോങ്ങിന് ഇടം നൽകിയിരുന്നില്ല.മാത്രമല്ല യുവതാരങ്ങളായ നിക്കോ,പെഡ്രി,ഗാവി എന്നിവരൊക്കെ സാവിക്ക് കീഴിൽ മികച്ച രൂപത്തിൽ കളിക്കുന്നുണ്ട്.ഇവരൊക്കെ താരത്തിന്റെ സ്ഥാനത്തിന് ഭീഷണിയാണ്.മാത്രമല്ല പ്രാദേശിക മാധ്യമങ്ങൾ വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഡിയോങ്ങിന് നേരെ ഉയർത്താറുള്ളതാണ്.ഇക്കാര്യത്തിൽ താരം തീർത്തും അസന്തുഷ്ടനാണ്.

അത്കൊണ്ട് തന്നെ താരത്തിന്റെ കാര്യത്തിൽ ബാഴ്സക്ക് ആശങ്കയുണ്ട്.വരുന്ന സമ്മറിൽ താരത്തെ വിൽക്കാൻ വരെ ബാഴ്സ ആലോചിച്ചേക്കുമെന്നുള്ള നിഗമനത്തിലാണ് നിലവിൽ ഗോൾ ഡോട്ട് കോം എത്തിച്ചേർന്നിട്ടുള്ളത്.ബയേൺ മ്യൂണിക്ക്,ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരൊക്കെ മുമ്പ് ഡി യോങ്ങിൽ താൽപര്യം പ്രകടിപ്പിച്ചവരായിരുന്നു. ഏതായാലും ക്ലബ്ബും താരവും ഏതു രൂപത്തിലുള്ള തീരുമാനമാണ് കൈക്കൊള്ളുക എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *