വ്യാജ വാർത്തകൾ സൃഷ്ടിച്ചു, രണ്ട് ജേണലിസ്റ്റുകൾക്കെതിരെ കേസ് നൽകി ചാവി!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഈ സീസണിൽ പലപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു നടത്തിയിരുന്നത്.വിയ്യാറയലിനോട് വലിയൊരു പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബാഴ്സയുടെ പരിശീലകനായ ചാവി രാജി പ്രഖ്യാപിച്ചിരുന്നു. ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നായിരുന്നു ചാവി പറഞ്ഞിരുന്നത്.ആ പ്രഖ്യാപനത്തിനുശേഷം മികച്ച പ്രകടനമാണ് ബാഴ്സലോണ ഇപ്പോൾ നടത്തുന്നത്.

നാപോളിയെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു. പക്ഷേ പലപ്പോഴും മാധ്യമങ്ങളിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്നവരാണ് ബാഴ്സലോണയും ചാവിയും. എന്നാൽ ഈ പരിശീലകൻ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്.രണ്ട് ജേണലിസ്റ്റുകൾക്കെതിരെ അദ്ദേഹം കേസ് നൽകിയിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മാനുവൽ ഹബോയിസ് ഹവിയർ മിഗേൽ എന്നീ രണ്ട് പത്രപ്രവർത്തകർക്കെതിരെയാണ് ബാഴ്സ പരിശീലകൻ പരാതി നൽകിയിട്ടുള്ളത്. വ്യാജമായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാണ് ചാവിയുടെ പരാതി.എൽ ലാർഗുവേറോ എന്ന പ്രോഗ്രാമിലായിരുന്നു മാനുവൽ ഹബോയിസ് ചാവിക്കെതിരെ ഒരു ആരോപണം ഉന്നയിച്ചത്. അതായത് ചില രഹസ്യങ്ങൾ പരസ്യമാക്കാൻ വേണ്ടി ചാവി തന്നെ സമീപിച്ചു എന്നായിരുന്നു ഈ പത്രപ്രവർത്തകന്റെ ആരോപണം.എന്നാൽ ചാവി ഇത് നിഷേധിച്ചിട്ടുണ്ട്.മാത്രമല്ല ഇത് തീർത്തും വ്യാജമാണെന്ന് ബാഴ്സലോണ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

കൂടാതെ മറ്റൊരു പത്രപ്രവർത്തകനായ ഹവിയർ മിഗേൽ മറ്റൊരു ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. ബാഴ്സ ഡ്രസ്സിംഗ് റൂമിലെ വിവരങ്ങൾ ചോർത്തുന്ന സ്റ്റാഫിനെ കണ്ടെത്താൻ വേണ്ടി ചാവി എല്ലാവരുടെയും ഫോണുകൾ പരിശോധിച്ചു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ഇത് വ്യാജമാണെന്ന് അറിയുന്ന ചാവി ഈ ജേണലിസ്റ്റിനെതിരെയും കേസ് നൽകുകയായിരുന്നു. ഇവർ നൽകിയ ഇൻഫർമേഷനുകൾ തെറ്റാണ് എന്ന് കണ്ടെത്തിയാൽ തീർച്ചയായും ശിക്ഷ നടപടി ഇവർക്ക് നേരിടേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *