വൃത്തികെട്ടവൻ,ക്രൈ ബേബി: ബുസ്ക്കെറ്റ്സിനെതിരെ സ്നൈഡർ!
എഫ്സി ബാഴ്സലോണക്ക് വേണ്ടി ദീർഘകാലം കളിച്ച സ്പാനിഷ് ഇതിഹാസമാണ് സെർജിയോ ബുസ്ക്കെറ്റ്സ്.ഒരുപാട് നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ അദ്ദേഹം അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. തന്റെ സുഹൃത്തുക്കളോടൊപ്പം ഗംഭീര പ്രകടനം നടത്താൻ ഈ മധ്യനിര താരത്തിന് സാധിക്കുന്നുണ്ട്.
ഇന്റർ മിലാന് വേണ്ടി കളിച്ചിട്ടുള്ള ഡച്ച് സൂപ്പർ താരമാണ് വെസ്‌ലി സ്നൈഡർ.ഇന്റർ മിലാനും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടിയ സമയത്തും സ്പെയിനും ഹോളണ്ടും തമ്മിൽ ഏറ്റുമുട്ടിയ സമയത്തുമൊക്കെ സ്നൈഡറും ബസ്ക്കെറ്റ്സും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുവരും എപ്പോഴും കൊമ്പ് കോർക്കുമായിരുന്നു. അക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ബുസ്ക്കെറ്റ്സിന് നേരെ സ്നൈഡർ അഴിച്ച് വിട്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ബുസ്ക്കെറ്റ്സ് വളരെയധികം ശല്യപ്പെടുത്തുന്ന ഒരു താരമാണ്.ബാക്കി എല്ലാവരെയും അദ്ദേഹം ശല്യപ്പെടുത്തും. എന്നാൽ മറ്റുള്ളവരിൽ നിന്നും അത് ഏറ്റു വാങ്ങാനുള്ള ശേഷി അദ്ദേഹത്തിനില്ല.ഒരു ചെറിയ കിട്ടിയാൽ അദ്ദേഹം കരഞ്ഞു തുടങ്ങും. ഒരു ക്രൈ ബേബിയാണ് അദ്ദേഹം. ഞങ്ങൾ ഏറ്റുമുട്ടിയ എല്ലാ മത്സരത്തിലും ഞങ്ങൾ തമ്മിൽ ഫൈറ്റ് ഉണ്ടായിട്ടുണ്ട്.2010 ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾ ഹോമിൽ വച്ച് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്സയെ തോൽപ്പിച്ചു. രണ്ടാം പാദത്തിൽ 8 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ബുസ്ക്കെറ്റ്സ് ഗ്രൗണ്ടിൽ ഉരുളാൻ തുടങ്ങി. അതിന്റെ ഫലമായിക്കൊണ്ട് തിയാഗോ മൊട്ടക്ക് റെഡ് കാർഡ് വഴങ്ങേണ്ടി വന്നു.ഉടൻ തന്നെ ബുസ്ക്കെറ്റ്സ് എഴുന്നേൽക്കുകയും കരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. ഒരു വൃത്തികെട്ട താരമാണ് അദ്ദേഹം ” ഇതാണ് സ്നൈഡർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സമ്മറിലായിരുന്നു ബുസ്ക്കെറ്റ്സ് ബാഴ്സലോണ വിട്ടുകൊണ്ട് ഇന്റർമയാമിയിൽ എത്തിയത്. രണ്ട് കിരീടങ്ങൾ ഇതിനോടകം തന്നെ താരം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം സ്നൈഡർ നേരത്തെ തന്നെ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു.