വീണ്ടും ബെൻസിമയുടെ ചിറകിലേറി റയൽ, പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
സൂപ്പർ താരം കരിം ബെൻസിമയുടെ ചിറകിലേറി റയൽ മാഡ്രിഡ് കുതിപ്പ് തുടരുകയാണ്. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് എയ്ബറിനെ തകർത്തു വിട്ടത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ബെൻസിമ കളം നിറയുകയായിരുന്നു. റയലിന്റെ മറ്റു ഗോളുകൾ ലുക്കാ മോഡ്രിച്, ലുകാസ് വാസ്‌ക്കസ് എന്നിവർ നേടി. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് ബെൻസിമ വലകുലുക്കുകയായിരുന്നു. പതിമൂന്നാം മിനുട്ടിൽ ബെൻസിമയുടെ അസിസ്റ്റിൽ നിന്ന് മോഡ്രിച്ച് ഗോൾ കണ്ടെത്തി. 28-ആം മിനിറ്റിൽ കികെയിലൂടെ എയ്ബർ ഒരു മടക്കി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ബെൻസിമയുടെ അസിസ്റ്റിൽ നിന്ന് വാസ്ക്കസ് ഗോൾ കണ്ടെത്തിയതോടെ ഗോൾപട്ടിക പൂർത്തിയായി. ജയത്തോടെ പോയിന്റ് ടേബിളിൽ റയൽ രണ്ടാം സ്ഥാനത്തെത്തി. 29 പോയിന്റാണ് റയലിന്റെ സമ്പാദ്യം. രണ്ട് മത്സരങ്ങൾ കുറച്ചു കളിച്ച് ഇത്രയും പോയിന്റ് തന്നെയുള്ള അത്‌ലെറ്റിക്കോയാണ് ഒന്നാമത്. റയൽ മാഡ്രിഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Victory ! ☄️ #Alhamdulillah #Nueve pic.twitter.com/LESYelqx9I
— Karim Benzema (@Benzema) December 20, 2020
റയൽ മാഡ്രിഡ് : 7.17
ബെൻസിമ : 9.2
റോഡ്രിഗോ : 7.6
വാസ്‌ക്കസ് : 7.8
മോഡ്രിച്ച് : 8.2
കാസമിറോ : 7.0
ക്രൂസ് : 7.0
കാർവഹൽ : 7.3
വരാനെ : 6.7
റാമോസ് : 6.7
മെന്റി : 7.0
കോർട്ടുവ : 6.6
വാൽവെർദെ : 6.3-സബ്
അസെൻസിയോ : 6.2-സബ്
👊 Team tally:
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 20, 2020
✅ 5th win in a row
⚽️ 11 goals scored
➖ Only 2 conceded
🙌 HALA MADRID#RMLiga | #HalaMadrid pic.twitter.com/MdWKSNnfvF